[share]
[]നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ആദ്യം മുതലെന്ന് എ.ഡി.ജി.പി ബി.സന്ധ്യ.
അന്വേഷണച്ചുമതല ഏറ്റെടുത്ത ശേഷം കൊല നടന്ന നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസ് പരിശോധനയ്ക്ക് എത്തിയതായിരുന്നു ബി.സന്ധ്യ.
കേസിന്റെ ഫയല്‍ ലഭിച്ചുവെന്നും കേസിനെ കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാനാവില്ലെന്നും സന്ധ്യ അറിയിച്ചു.
രാധയെ കൊലപ്പെടുത്തിയതിന് ശേഷം ചാക്കില്‍ കെട്ടി സൂക്ഷിച്ച കോണ്‍ഗ്രസ് ഓഫീസിലെ കമ്പ്യൂട്ടര്‍ മുറിയും ഓഫീസും സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി പരിശോധിച്ചു.
തുടര്‍ന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി സെക്രട്ടറിയുടെ പക്കല്‍ നിന്ന് അന്വേഷണ സംഘം ഓഫീസിന്റെ താക്കോല്‍ വാങ്ങി.
ഇന്ന് രാധയുടെ വീട്ടിലെത്തി ബന്ധുക്കളില്‍ നിന്ന് മൊഴിയെടുക്കുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ മാസം ഒമ്പതിനാണ് പ്രദേശത്തെ പഞ്ചായത്ത് കുളത്തില്‍ നിന്ന് കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയായ രാധയുടെ മൃതദേഹം ലഭിച്ചത്. ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സനല്‍ സ്റ്റാഫംഗമായ ബിജു നായരും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷംസുദ്ധീനും അറസ്റ്റിലായിരുന്നു.
കേസന്വേഷണം അട്ടിമറിയ്ക്കപ്പെടുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് അന്വേഷണച്ചുമതല എ.ഡി.ജി.പി ബി സന്ധ്യയ്ക്ക് കൈമാറുന്നത്.