ന്യൂദല്‍ഹി: മൗലികാവകാശത്തെ പോലെ പ്രധാനമാണ് മതസ്വാതന്ത്ര്യമെന്ന് യു.എന്നിലെ യു.എസ് അംബാസിഡാര്‍ നിക്കി ഹാലി. ഇന്ത്യ പോലൊരു മതേതര ജനാധിപത്യ രാജ്യത്തില്‍ ജനങ്ങളുടെ മതസ്വാതന്ത്ര്യം പ്രധാന്യമര്‍ഹിക്കുന്നുണ്ട്.
ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ കെന്നത്ത് ജസ്റ്റര്‍ക്കൊപ്പം ദല്‍ഹിയിലെ ഹുമയൂണിന്റെ ശവകുടീരം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാലി.
ഇന്ത്യയിലേയ്ക്കുള്ള തിരിച്ചു വരവ് തന്നെ സന്തോഷിപ്പിക്കുന്നു. തങ്ങളെക്കാളും ശക്തരായ രാജ്യങ്ങളുമായാണ് യു.എസ് ബന്ധം ആഗ്രഹിക്കുന്നത്. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ഊഷ്മളമായികൊണ്ടിരിക്കുകയാണ്.
Also Read: ശുജാഅത് ബുഖാരിയുടെ കൊലപാതകികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്; പ്രതികളിലൊരാള്‍ പാക് പൗരന്‍
അതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ സന്തോഷിക്കുന്നുവെന്നും ഹാലി പറഞ്ഞു. ജനാധിപത്യ രാജ്യങ്ങളുടെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് നിന്ന് ശക്തമായി പോരാടണമെന്നും ഹാലി കൂട്ടിച്ചേര്‍ത്തു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനുവേണ്ടി ഇന്ത്യയിലെത്തിയ ഹാലി രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
കൂടാതെ ഇന്ത്യയിലെ പ്രമുഖ ബിസിനസ് മേധാവികളേയും കാണും. 2014ല്‍ സൗത്ത് കാരോലൈന ഗവര്‍ണറായിരിക്കെ ഹാലി ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.
അമ്മയില്‍ കൂട്ടരാജി; കുറ്റാരോപിതനെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ല