| Thursday, 11th October 2018, 7:52 pm

പുതിയ ജോലിയില്‍ നിക്കി ഹാലെ കൂടുതല്‍ പണം സമ്പാദിക്കും: ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംങ്ടണ്‍: അമേരിക്കന്‍ യു.എന്‍ അബാസിഡര്‍ സ്ഥാനം രാജിവച്ച നിക്കി ഹാലെ പുതിയ ജോലിയില്‍ ശോഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിക്കി ഹാലെ അസാധാരണ വ്യക്തിത്വത്തിന് ഉടമയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

“നിക്കി ഇനി ഏറ്റെടുക്കാന്‍ പോകുന്ന ജോലി ഏത് മേഖലയില്‍ നിന്നും ഉള്ളതായാലും ആ ജോലിയില്‍ അവര്‍ നല്ല രീതിയില്‍ പണം സമ്പാദിക്കും. നിക്കി ഞങ്ങളുടെ എല്ലാം സുഹ്യത്താണ്. അവര്‍ വര്‍ഷാവസാനം വരെ ഇവിടെ കാണും. അവരുടെ കൂടെ കുറച്ച് നാള്‍ കൂടി ജോലി തുടരും”. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടായി ട്രംപ് പറഞ്ഞു.

ALSO READ: മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണോ ഈ റെയ്ഡ്; മാധ്യമസ്ഥാപനങ്ങളിലെ റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം

നിക്കിയുടെ ഒഴിവിലേക്ക് നാലോ അഞ്ചോ വ്യക്തികളെ അന്വേഷിക്കുന്നതായി ട്രംപ് പറഞ്ഞു. അതില്‍ ഒരാള്‍ ട്രംപിന്റെ മുന്‍ ദേശീയ ഡെപ്യുട്ടി സുരക്ഷാ ഉപദേഷ്ടാവ് ദീനാ പവല്‍ ആണ്.

“കുറച്ചു കാലം മുന്‍പ് തന്നെ രാജിയെ പറ്റി നിക്കി പറഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്‍ ആറ് മാസം മുന്‍പ്. അതിനും ഒരു വര്‍ഷം മുന്‍പ് തന്നെ ഞങ്ങള്‍ ഇതിനെ കുറിച്ചുള്ള സംഭാഷണങ്ങള്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് ഇത് ഒരിക്കലും പെട്ടെന്ന് ഉണ്ടായ രാജിയല്ല.” ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പൊതുജീവിതത്തില്‍ നിന്നും ഒരു ചെറിയ അവധി എടുക്കുകയാണ് എന്നാണ് നിക്കി മാധ്യമങ്ങളോട് പറഞ്ഞത്.

ALSO READ: ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി: എം.എം മണി

ഇന്ത്യന്‍ വംശജയായ നിക്കി ഇന്നലെയാണ് യു.എന്‍ അംബാസിഡര്‍ സ്ഥാനം രാജിവച്ചത്. പ്രസിഡന്റിന്റെ ക്യാബിനറ്റ് പദവിയില്‍ സ്ഥാനമേറ്റ ആദ്യ ഇന്ത്യന്‍ വനിതയാണ് 46 കാരിയായ ഹാലെ. വര്‍ഷാവസാനം വരെ ഹാലെ പദവിയില്‍ തുടരും. അതിന് മുന്‍പ് സെനറ്റിന് മറ്റുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്.

അതേസമയം ഇത്രയും കഴിവുള്ള ഒരു വ്യക്തി ആയതിനാല്‍ ഹാലെയെ സര്‍ക്കാരിലേക്ക് തിരികെ കൊണ്ടുവരണം എന്ന് തന്നെയാണ് ട്രംപിന്റെ ആവശ്യം. അവര്‍ തിരികെ വരും എന്നാണ് വിശ്വാസമെന്നും ട്രംപ് പറഞ്ഞു.

ALSO READ: കുസാറ്റിലെ വി.സിയെ തെരഞ്ഞെടുക്കാനുള്ള കമ്മിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റമാരോപിച്ച ജെ.എന്‍.യു വി.സിയും

നിക്കി ട്രംപിന് കീഴില്‍ ജോലി തുടര്‍ന്നാല്‍ അവരുടെ അന്തസ്സ് ഇല്ലാതാകും എന്ന് വാഷിംങ്ടണ്‍ ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

“നിക്കി ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാള്‍ ആയിരുന്നു. ആ വകുപ്പിന്റെ തന്റെ സമ്പാദ്യമായിരുന്നു.” പെന്റഗണ്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ് പറഞ്ഞു. ഞങ്ങള്‍ പലപ്പോഴും ഒരുമിച്ച് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നും ഞങ്ങളുടെയൊക്കെ സ്നേഹവും ബഹുമാനവും അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more