വാഷിങ്ടണ്‍: ഇസ്രഈല്‍ മിസൈലുകളില്‍ ഫലസ്തീനികളെ തീര്‍ക്കണമെന്ന സന്ദേശം എഴുതിയ അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹേലിക്കെതിരെ വ്യാപക വിമര്‍ശനം. നിക്കി ഹേലി വെറുപ്പുളവാക്കുന്ന സ്ത്രീ ആണെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജമാല്‍ ബോമാന്‍ പറഞ്ഞത്.
വംശഹത്യയുടെ ഭാഷയാണ് അവര്‍ ഉപയോഗിച്ചത്. അതില്‍ ഹേലി ലജ്ജിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇസ്രഈൽ സന്ദർശനത്തിനിടെയാണ് ഗസയിലെ വംശഹത്യക്ക് ഹേലി പരസ്യ പിന്തുണ നൽകിയത്. ഇസ്രഈൽ മിസൈലുകളുടെ മുകളിൽ അവരെ തീർത്തേക്കെന്ന് എഴുതി ഒപ്പിടുന്നതിന്റെ ദൃശ്യങ്ങളാണ് ഹേലി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഇസ്രഈലിലെ ഐക്യരാഷ്ട്ര സഭയുടെ മുൻ അംബാസിഡറായ ഡാനി ഡാനനും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
‘ഫിനിഷ് ദം, അമേരിക്ക ലൗവ് ഇസ്രഈൽ’ എന്നാണ് ഹേലി തന്റെ പേരെയുതി മിസൈലിൽ കുറിച്ചത്.
ദൃശ്യങ്ങൾ വിവാദമായതോടെ നിലപാടിൽ ഉറച്ച് നിന്ന് കൊണ്ട് ഹേലി വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തി. ‘അവരെ തീർക്കണമെന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. അവർക്ക് ഹമാസിനെ തീർത്തേ പറ്റുള്ളൂ. ഹമാസിനെ തീർക്കുന്നത് വരെ രഇസ്രഈൽ ആക്രമണം അവസാനിപ്പിക്കരുത്. ഹമാസിൽ നിന്നോ മറ്റാരിൽ നിന്നോ ഇത്തരം പ്രവർത്തികൾ ഇനി ഉണ്ടാവില്ലെന്ന് ഇസ്രഈൽ ഉറപ്പ് വരുത്തുകയും വേണം,’ ഹേലി പറഞ്ഞു.
Content Highlight: Nikki Haley is a disgusting human being’: US congressman