| Monday, 28th December 2015, 8:55 pm

നിക്കി ഗല്‍റാണിക്ക് ചിത്രീകരണത്തിനിടെ പരിക്കേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമാ ചിത്രീകരണത്തിനിടെ നിക്കി ഗല്‍റാണിക്ക് പരിക്ക്. ഏഴില്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് അപകടമുണ്ടായത്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കവേ സ്ലാബ് കൈകൊണ്ടടിച്ച് പൊട്ടിക്കാനുള്ള ശ്രമത്തിനിടെ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു. കൈയ്ക്ക് പൊട്ടലുണ്ട്. ആദ്യ ശ്രമത്തില്‍ കുറച്ച് സ്ലാബുകള്‍ പൊട്ടിച്ചെങ്കിലും രണ്ടാമത് നടത്തിയ ശ്രമത്തിലാണ് പരിക്കേറ്റത്.

ചെറുവിരലിനോട് ചേര്‍ന്ന് പൊട്ടലുള്ളതിനാല്‍ ഡോക്ടര്‍മാര്‍ മൂന്നാഴ്ച്ച വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പതിവിനു വിപരീതമായി ഈ ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് നിക്കി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രണയവും സെന്റിമെന്‍സുമെല്ലാം പയറ്റി നോക്കിയിട്ടുള്ള നിക്കി. ഈ ചിത്രത്തില്‍ സ്റ്റണ്ട് രംഗങ്ങളും പരീക്ഷിക്കുന്നുണ്ട്.

ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പ് വേണ്ടെന്നാണ് നിക്കിയുടെ അഭിപ്രായമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും  നിക്കിയുടെ പരിക്ക് മൂലം ചിത്രത്തിന്റെ ഷൂട്ടിങ്. അവതാളത്തിലായി. വിഷ്ണു വിശാലാണ് ചിത്രത്തിലെ നായകന്‍.

Latest Stories

We use cookies to give you the best possible experience. Learn more