ചെന്നൈ: നടി നിക്കി ഗല്‍റാണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കഴിഞ്ഞ വാരമാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇപ്പോള്‍ ആരോഗ്യനില ഭേദപ്പെട്ട് വരുന്നുണ്ടെന്നും നിക്കി അറിയിച്ചു.
”കഴിഞ്ഞ ആഴ്ച നടത്തിയ കൊവിഡ് പരിശോധനയില്‍ എനിക്ക് പോസിറ്റീവ് ഫലം ലഭിച്ചു. ഞാന്‍ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പാതയിലാണ്. ഇപ്പോള്‍ ഭേദപ്പെട്ട അവസ്ഥ തോന്നുന്നുണ്ട്. എന്നെ, പരിചരിച്ച എല്ലാവര്‍ക്കും, എല്ലാ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചെന്നൈ കോര്‍പ്പറേഷനും തമിഴ്‌നാട് അധികൃതര്‍ക്കും അവരുടെ നിരന്തരമായ പിന്തുണയ്ക്ക് ഞാന്‍ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” നിക്കി ട്വീറ്റില്‍ കുറിച്ചു.
മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, സുഹൃത്തുക്കള്‍, ഈ രോഗം കൂടുതല്‍ ബാധിച്ചേക്കാവുന്ന എല്ലാവരേയും കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്നുവെന്നും താരം പറഞ്ഞു.
1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയിലും പരിചിതയായ താരമാണ് നിക്കി ഗല്‍റാണി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Nikki Galrani Covid 19