|

വി.കെ പ്രകാശ് ചിത്രത്തില്‍ നിക്കിയും ആസിഫും ഒന്നിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

asifnikki
മമ്മുട്ടി നായകനായ സൈലന്‍സിനു ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ നിക്കി ഗല്‍റാണിയും ആസിഫ് അലിയും ഒന്നിക്കുന്നു. ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ഉണ്ടാകും.

ബോബി സഞ്ജയ് എന്നിവരുമായി ആദ്യമായാണ് പ്രവര്‍ത്തിക്കുന്നത്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് തന്നെ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നത്. ഒരുപാട് ബന്ധങ്ങളുടെ കഥയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത് ഒപ്പം സാമൂഹപ്രാധാന്യമുള്ള സന്ദേശങ്ങളും നല്‍കുന്നുണ്ടെന്നും പൂനെ, കൊച്ചി, മൈസൂര്‍ എന്നിവിടങ്ങളിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലാണ് പ്രധാനമായും ചിത്രീകരണം ഉദ്ദേശിക്കുന്നത് എന്നും  സംവിധായകന്‍ പറഞ്ഞു.

ശങ്കര്‍ രാമകൃഷ്ണന്‍, സൈജു കുറുപ്പ്, പ്രേം പ്രകാശ്, നെടുമുടി വേണു, സുധീര്‍ കരമന എന്നിവരും ചിത്രത്തില്‍ ഉണ്ടാകും. എന്നാല്‍ ഇനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളാരൊക്കെയെന്ന് ഇനിയും തീരുമാനിക്കാനുണ്ടെന്ന് വി.കെ പ്രകാശ് പറഞ്ഞു.