| Saturday, 21st September 2024, 10:33 am

വണ്ടിക്ക് സ്പീഡ് കൂട്ടണമെങ്കില്‍ ഞാന്‍ ആ പാട്ടിടും, എന്നിട്ടും പതുകെ പോയാല്‍ അവര്‍ക്ക് കഴിവില്ലെന്ന് കരുതും: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24 x 7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി.

മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈയാണ് നിഖിലയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം. മികച്ച പ്രതികരണമാണ് വാഴൈക്ക് ലഭിക്കുന്നത്.

വണ്ടിയില്‍ പോകുമ്പോള്‍ പതുക്കെയാണ് പോകുന്നതെന്ന് തോന്നിയാല്‍ താന്‍ ഗില്ലിയിലേയും നാടോടികളിലേയും പാട്ടിടുമെന്ന് പറയുകയാണ് നിഖില വിമല്‍. ഈ പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍ പതുക്കെ പോകുന്ന ഏതൊരാളും സ്പീഡില്‍ പോകുമെന്നും ഈ പാട്ടിന്റെ താളവും ടെമ്പോയുമെല്ലാം അതിനനുസരിച്ചിട്ടുള്ളതാണെന്നും നിഖില പറയുന്നു.

ഈ പാട്ടുകളൊക്കെ കേട്ടിട്ടും പതുക്കെ പോകുന്ന ആളുകള്‍ക്ക് കഴിവില്ലെന്ന് കരുതുമെന്നും തമാശരൂപേണ നിഖില പറയുന്നു. തനിക്ക് ഡപ്പാംകൂത്ത് പാട്ടുകള്‍ വളരെ ഇഷ്ടമാണെന്നും നിഖില പറയുന്നു. സ്‌കൈലാര്‍ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നിഖില വിമല്‍.

‘വണ്ടിയിലെ ഡ്രൈവര്‍മാര്‍ സ്പീഡില്‍ പോകാനായിട്ട് ഞാന്‍ ഗില്ലിയിലെ പാട്ടിടും അല്ലെങ്കില്‍ നാടോടികളിലെ പാട്ടില്ലേ, ശംഭോ ശിവ ശംഭോ ആ പാട്ടുമിടും. വളരെ പതുക്കെ പോകുന്ന വണ്ടിയാണെങ്കില്‍ ഞാന്‍ ഈ പാട്ട് ഇട്ടുകൊടുക്കും. അപ്പോള്‍ വണ്ടി സ്പീഡില്‍ പോകും.

ആ പാട്ടിന്റെ താളത്തിലും ടെമ്പോയിലുമൊക്കെ ആളുകള്‍ ആ സ്പീഡില്‍ പോയെ പറ്റൂ. എന്നിട്ടും സ്പീഡില്‍ പോകാത്ത ചേട്ടന്മാര്‍ക്ക് കഴിവില്ല (ചിരി). ഈ പാട്ടിനൊക്കെ ആ ഒരു സാധനമുണ്ട്. കേട്ട് കഴിഞ്ഞാല്‍ ആളുകള്‍ സ്പീഡില്‍ പോകും. പിന്നെ ഗില്ലിയിലെ പാട്ടും ഇടും. അങ്ങനെ കുറെ ഡപ്പാംകൂത്ത് പാട്ടൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്,’ നിഖില വിമല്‍ പറയുന്നു.

Content Highlight: Nikhila Vimal Talks About Sambo Siva Sambo Song

We use cookies to give you the best possible experience. Learn more