Entertainment
ആദ്യമായി മമ്മൂക്കയെ കണ്ടപ്പോള്‍ 'ഞാന്‍ നിഖില' എന്നുപറഞ്ഞ് പരിചയപ്പെടാന്‍ പോയി, എന്നാല്‍ മമ്മൂക്കയുടെ മറുപടി ഞെട്ടിച്ചു: നിഖില
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 25, 03:10 am
Saturday, 25th January 2025, 8:40 am

ജോഫിന്‍ ടി. ചാക്കോ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത് 2021ല്‍ തിയേറ്ററുകളില്‍ എത്തിയ ഹൊറര്‍ മിസ്റ്റീരിയസ്-ത്രില്ലര്‍ ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടി നായകനായ സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ദി പ്രീസ്റ്റിനുണ്ട്.

പ്രീസ്റ്റില്‍ മഞ്ജു വാര്യരുടെ അനിയത്തി ജെസ്സിയായി എത്തിയത് നിഖില വിമല്‍ ആയിരുന്നു. പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടിയെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നിഖില വിമല്‍. താന്‍ ആദ്യമായി മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചത് ദി പ്രീസ്റ്റില്‍ ആയിരുന്നെന്ന് നിഖില വിമല്‍ പറയുന്നു.

ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം ‘ഞാന്‍ നിഖില’ എന്ന് പറഞ്ഞ് മമ്മൂട്ടിയുടെ അടുത്ത് പരിചയപ്പെടാന്‍ പോയെന്നും അപ്പോള്‍ മമ്മൂട്ടി കസേരയില്‍ നിന്ന് എഴുന്നേറ്റ്, ‘ഞാന്‍ മമ്മൂട്ടി’ എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയെന്നും നിഖില പറയുന്നു. ആ സമയം ലൊക്കേഷന്‍ തമാശകൊണ്ട് കൂളായെന്നും കൂടെ വര്‍ക്ക് ചെയ്യുന്നവരെ കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന മമ്മൂട്ടിയുടെ ടെക്‌നിക് അവിടെ കണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില വിമല്‍.

‘പ്രീസ്റ്റിലായിരുന്നു ഞാന്‍ ആദ്യമായി മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നത്. അതിന്റെയൊരു ടെന്‍ഷന്‍ ചെറുതായി ഉണ്ടായിരുന്നു. ഷൂട്ടിങ്ങിന്റെ ഫസ്റ്റ് ഡേ ഞാന്‍ മമ്മൂക്കയുടെ അടുത്ത് ‘ഞാന്‍ നിഖില വിമല്‍’ എന്ന് പറഞ്ഞ് പരിചയപ്പെടാന്‍ പോയി. മമ്മുക്ക കസേരയില്‍ നിന്നെഴുന്നേറ്റ് ‘എന്റെ പേര് മമ്മൂട്ടി…’ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

അന്തരീക്ഷം ആ തമാശയില്‍ ആകെ കൂളായി. കൂടെ വര്‍ക്ക് ചെയ്യുന്നവരെ കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന മമ്മൂക്കയുടെ ടെക്‌നിക് ഞാന്‍ അവിടെ കണ്ടു. കൊവിഡ് കാലത്തും ഭംഗിയായി സിനിമ തീര്‍ക്കാന്‍ അവരെടുക്കുന്ന എഫര്‍ട്ട് വളരെ വലുതായിരുന്നു,’ നിഖില വിമല്‍ പറയുന്നു.

Content Highlight: Nikhila Vimal talks about Mammootty