ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ പ്രഷര്‍ എനിക്ക് താങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല: നിഖില വിമല്‍
Entertainment
ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ പ്രഷര്‍ എനിക്ക് താങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th September 2024, 8:15 am

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ലവ് 24 ഃ 7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറാന്‍ നിഖിലെക്ക് കഴിഞ്ഞു.

ഈ വര്‍ഷം തമിഴില്‍ നിന്ന് പുറത്തിറങ്ങിയ മികച്ച സിനിമകളിലൊന്നാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈ. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 1999ല്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. നിഖില വിമല്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂങ്കൊടി എന്ന അധ്യാപികയായാണ് നിഖില ചിത്രത്തിലെത്തിയത്.

മാരി സെല്‍വരാജിന്റെ വാഴൈ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ആദ്യമെല്ലാം തനിക്ക് വളരെ പ്രഷര്‍ ഉണ്ടായിരുന്നെന്നും സീന്‍ അടിസ്ഥാനത്തില്‍ ഷൂട്ട് ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ സ്‌റ്റൈല്‍ എന്നും നിഖില പറയുന്നു.

അഭിനേതാക്കള്‍ തുടക്കം മുതല്‍ മുതല്‍ അവസാനം വരെയുള്ള ഡയലോഗ് ഒന്നിച്ച് തന്നെ പറയണമെന്നും ആദ്യമെല്ലാം തനിക്ക് പ്രഷറും ടെന്‍ഷനും സങ്കടവുമൊക്കെ വന്നെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ഒര്‍ജിനല്‍സ് എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഈ അടുത്ത് ഞാന്‍ വാഴൈ എന്ന തമിഴ് സിനിമ ചെയ്തപ്പോള്‍ ആദ്യമെല്ലാം കുറച്ചു ബുദ്ധിമുട്ടായിരുന്നു. നമ്മള്‍ ഇവിടെ എല്ലാം വേഗം വേഗം ചെയ്യുമല്ലോ. മാരി സെല്‍വരാജിന്റെ വര്‍ക്കിങ് പാറ്റേണില്‍ അദ്ദേഹം ഒരു സീന്‍ മൊത്തമായാണ് ചെയ്ത് തീര്‍ക്കുന്നത്. ഷോട്ടുകള്‍ ആയല്ല എടുക്കുക. അപ്പോള്‍ അഭിനേതാക്കള്‍ ആദ്യം മുതല്‍ അവസാനം വരെയുള്ള ഡയലോഗ് ആ ടേക്കില്‍ തന്നെ പറയണം. അതും എല്ലാ ആംഗിളില്‍ നിന്നും.

അപ്പോള്‍ ഓരോ പ്രാവശ്യവും അദ്ദേഹം വന്ന് ഓരോ കറക്ഷനും പറഞ്ഞു തരും. അങ്ങനെ ഇതെല്ലാം കൂടെ ആയിട്ട് എനിക്ക് വളരെ പ്രഷറും ടെന്‍ഷനും സങ്കടവുമൊക്കെ വന്നിട്ടുണ്ട്. പിന്നെ നമുക്കത് ശീലമാകും.

ആദ്യത്തെ രണ്ടു ദിവസം വളരെ ബുദ്ധിമുട്ടായിരിക്കും. അതുവരെ നമ്മള്‍ ശീലിക്കാത്ത ഒരു ശൈലി ആണല്ലോ അത്. ഈ ഷോട്ട് മുറിച്ചിട്ടാണോ എടുക്കുക, ഇത്രയൊക്കെ പറഞ്ഞാല്‍ മതിയാകുമോ എന്നൊന്നും നമുക്കപ്പോള്‍ അറിയില്ലലോ,’ നിഖില വിമല്‍ പറയുന്നു.

Content Highlight: Nikhila Vimal Talks About Acting Experience In Mari Selvaraj Film Vaazhai