ആ ഉണ്ണി മുകുന്ദൻ ചിത്രം എന്നെ തേടി വന്നിരുന്നു, പക്ഷെ ഞാൻ ചെയ്യില്ലെന്ന് പറഞ്ഞു: നിഖില വിമൽ
Entertainment
ആ ഉണ്ണി മുകുന്ദൻ ചിത്രം എന്നെ തേടി വന്നിരുന്നു, പക്ഷെ ഞാൻ ചെയ്യില്ലെന്ന് പറഞ്ഞു: നിഖില വിമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th September 2024, 8:06 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. 2009ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ ‘ഭാഗ്യദേവത’യിലൂടെയാണ് നിഖില തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ നിഖിലക്ക് സാധിച്ചിരുന്നു.

വിഷ്ണു മോഹൻ സംവിധാനം ചെയ്ത കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖിലയുടെ ഏറ്റവും പുതിയ സിനിമ. നർത്തകി മേതിൽ ദേവികയുടെ അരങ്ങേറ്റ ചിത്രം കൂടിയായ കഥ ഇന്നുവരെയിൽ ബിജു മേനോൻ, ഹക്കിം ഷാ, അനുശ്രീ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കഥ ഇതുവരെ സിനിമ ചെയ്യാനുള്ള സാഹചര്യത്തെ കുറിച്ച് പറയുകയാണ് നിഖില.

ചിത്രത്തിലെ പലരെയും തനിക്ക് മുൻപരിചയമുണ്ടെന്നും ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുടെ ഇടവേളക്കിടയിലാണ് ഈ ചിത്രം ചെയ്യുന്നതെന്നും നിഖില പറയുന്നു. സംവിധായകൻ വിഷ്ണു മോഹന്റെ മുൻ ചിത്രമായ മേപ്പടിയാന്റെ കഥ വന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ താനത് ചെയ്യില്ലായെന്നായിരുന്നു പറഞ്ഞതെന്നും നിഖില പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു നിഖില.

‘കഥ ഇന്നുവരെ എനിക്ക് അറിയാവുന്ന ഒരുപാട് ആളുകൾ വർക്ക്‌ ചെയ്തിട്ടുള്ള സിനിമയാണ്. നമുക്ക് അറിയാവുന്ന കുറച്ചാളുകൾ ഒരു നല്ല സിനിമയെടുക്കുമ്പോൾ അതിന്റെ ഭാഗമായി ഇരിക്കുകയെന്നത് ഒരു സന്തോഷമാണ്.

ആ സന്തോഷത്തിന്റെ പുറത്താണ് കഥ ഇതുവരെ എന്ന ചിത്രം ചെയ്തത്. ഗുരുവായൂരമ്പല നടയിൽ സിനിമയുടെ ഷൂട്ടിനിടയിൽ ഒരു ബ്രേക്ക് ഉണ്ടായിരുന്നു. ആ സമയത്താണ് ഈ സിനിമ സംഭവിക്കുന്നത്. മുമ്പ് ഞാൻ ജോ ആൻഡ്‌ ജോ ചെയ്തപ്പോഴൊക്കെയുള്ളവർ ഈ ചിത്രത്തിലുണ്ട്.

വിഷ്ണുവേട്ടൻ മേപ്പടിയാന്റെ കഥ വന്ന് പറഞ്ഞപ്പോൾ മുതൽ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. അതുപോലെ അനു മോഹനാണെങ്കിലും അനുശ്രീ ചേച്ചിയാണെങ്കിലും എനിക്ക് ആദ്യമേ അറിയുന്നവരാണ്.

മേപ്പടിയാന്റെ കഥ എന്നോട് പറഞ്ഞതായിരുന്നു. പക്ഷെ ഞാനത് ചെയ്യില്ലെന്ന് പറഞ്ഞു. അങ്ങനെ കഥ ഇന്നുവരെയിൽ എനിക്ക് അറിയുന്ന കുറെയാളുകൾ ഉണ്ടായിരുന്നു. നല്ല കഥയായിരുന്നു. അങ്ങനെയൊക്കെയാണ് ഈ സിനിമ ചെയ്യുന്നത്,’നിഖില പറയുന്നു.

Content Highlight: Nikhila Vimal Talk About Meppadiyan Movie