| Tuesday, 14th May 2024, 5:44 pm

ആരൊക്കെയാണ് ഡാന്‍സില്‍ മോശമെന്ന് ബേസില്‍ ആദ്യമേ അന്വേഷിച്ചിരുന്നു, അതിന്റെ കാരണം പിന്നീടാണ് മനസിലായത്: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗുരുവായൂരമ്പല നടയിലിന്റെ ഷൂട്ടിങ് സമയത്ത് ആര്‍ക്കൊക്കെ ഡാന്‍സ് ചെയ്യാനറിയുമെന്ന് ബേസില്‍ അന്വേഷിച്ചെന്ന് നിഖില വിമല്‍ പറഞ്ഞു. ആദ്യം അനശ്വരയോട് ചെന്ന് ചോദിച്ചെന്നും അനശ്വരക്ക് ഡാന്‍സ് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ നേരെ തന്നോട് വന്ന് ഇതേ കാര്യം ചോദിച്ചെന്നും നിഖില പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്‌കൈലാര്‍ക് എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം പറഞ്ഞത്.

ബേസില്‍ എന്തിനാണ് ഇങ്ങനെ എല്ലാവരോടും ഡാന്‍സിന്റെ കാര്യം ചോദിച്ചതെന്ന് ആദ്യം മനസിലായില്ലെന്ന് നിഖില പറഞ്ഞു. പിന്നീട് സോങ് ഷൂട്ടിന്റെ സമയത്ത് ബേസിലിനും ഡാന്‍സ് ചെയ്യേണ്ട ഭാഗമുണ്ടെന്ന് അറിഞ്ഞതുകൊണ്ടാണ് ഇത് ചോദിച്ചതെന്ന് മനസിലായതെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ബേസിലിനെക്കാള്‍ നന്നായി ഡാന്‍സ് കളിക്കുന്ന ആള്‍ക്കാരെ മനസിലാക്കാന്‍ വേണ്ടിയണ് അങ്ങനെ ചോദിച്ചതെന്നും നിഖില പറഞ്ഞു.

‘സിനിമയുടെ ഷൂട്ടിന്റെ സമയത്ത് ബ്രേക്ക് കിട്ടിയപ്പോള്‍ ഞാനും അനശ്വരയും മാറി ഇരിക്കുകയായിരുന്നു. ആ സമയത്ത് ബേസില്‍ അനശ്വരയുടെ അടുത്ത് ചെന്നിട്ട് ഡാന്‍സ് പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അറിയില്ല എന്ന് അനശ്വര പറഞ്ഞപ്പോള്‍, അപ്പോള്‍ ഡാന്‍സ് കളിക്കാനറിയില്ല അല്ലേ എന്ന് ബേസില്‍ ചോദിച്ചു. ‘പഠിച്ചിട്ടില്ല, പക്ഷേ ഡാന്‍സ് അറിയാം’ എന്നായിരുന്നു അനശ്വര പറഞ്ഞത്.

അത് കഴിഞ്ഞ് നേരെ എന്റെയടുത്ത് വന്നിട്ട്, ‘ഡാന്‍സ് ഒക്കെ കണ്ടിരുന്നു’ എന്ന് പറഞ്ഞു. ഏത് ഡാന്‍സാണെന്ന് ചോദിച്ചപ്പോള്‍ ‘സൈമ അവാര്‍ഡ്‌സിന് കളിച്ച ഡാന്‍സ് കണ്ടിരുന്നു’ എന്ന് ബേസിലേട്ടന്‍ പറഞ്ഞു. പിന്നീട് ഓരോരുത്തര്‍ക്കും ഡാന്‍സ് അറിയുമോ എന്ന് ചോദിച്ചുകൊണ്ട് നടക്കുകയാിരുന്നു. എന്താണ് കാര്യമെന്ന് പിന്നീടാണ് മനസിലായത്.

ഈ സിനിമയില്‍ ലാസ്റ്റ് വരുന്ന പാട്ടില്‍ ബേസിലേട്ടനും ഡാന്‍സ് ചെയ്യുന്നുണ്ട്. അപ്പോള്‍ പുള്ളിയെക്കാള്‍ നന്നായിട്ട് ആരൊക്കെ ഡാന്‍സ് ചെയ്യുമെന്ന് അറിയാന്‍ വേണ്ടിയാണ് എല്ലാവരോടും ചോദിച്ചത്. പിന്നെ ടൊവിനോയുടെയും ബാക്കിയുള്ളവരുടെയും ഡാന്‍സ് വീഡിയോ എല്ലാവരെയും കാണിച്ച് ഇതൊന്നും അത്ര പോരാ എന്ന് പറയും. കാരണം, പുള്ളിയുടെ ഡാന്‍സ് മോശമായാല്‍ ആരും ഒന്നും പറയാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്,’ നിഖില പറഞ്ഞു.

Content Highlight: Nikhila Vimal shares the shooting experience with Basil Joseph

We use cookies to give you the best possible experience. Learn more