ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏരെ പ്രിയപ്പെട്ട താരമാണ് നിഖില വിമല്‍.ദുല്‍ഖര്‍ സല്‍മാന്റെ ഫാന്‍സ് തന്റെ വീട്ടില്‍ വന്ന അനുഭവം പറയുകയാണ് നിഖില. ഒരു യമണ്ടന്‍ പ്രേമകഥ എന്ന സിനിമ ചെയ്യുന്ന സമയത്തായിരുന്നു ഫാന്‍സ് നടിയുടെ വീട്ടില്‍ വന്നതെന്നും താരം പറഞ്ഞു.
”ഒരു യമണ്ടന്‍ പ്രേമകഥ സിനിമ ചെയ്യുന്ന സമയത്ത് എന്റെ വീട്ടില്‍ ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷന്റെ ആളുകള്‍ വന്നിട്ടുണ്ടായിരുന്നു. ഒന്ന് ദുല്‍ഖറിനെ കാണാന്‍ പറ്റുമോയെന്നൊക്കെയാണ് അവര്‍ ചോദിച്ചത്. ഞാന്‍ തന്നെ ആ സിനിമയില്‍ ദുല്‍ഖറിനെ കണ്ടിട്ടില്ല. ഞങ്ങള്‍ തമ്മില്‍ ആ സിനിമയില്‍ കാണുന്നില്ല.
ഞങ്ങള്‍ രണ്ടാളും ഉള്ള ഒരു സോങ് ഉണ്ട്. എന്നാല്‍ അതില്‍ അദ്ദേഹം ഒരു പറമ്പിലൂടെ അങ്ങോട്ട് നടക്കുന്നതും ഞാന്‍ നേരെ ഇങ്ങോട്ട് നടക്കുന്നതുമാണ്. അന്ന് പരിചയപ്പെട്ട ബന്ധം ഇപ്പോഴും അദ്ദേഹവുമായി ഉണ്ട്. എന്നാല്‍ ഇപ്പോഴും അദ്ദേഹം അത് ഡീല്‍ ചെയ്യാറുണ്ട്,” നിഖില പറഞ്ഞു.
അതേസമയം ഫഹദ് ഫാസിലിനെക്കുറിച്ചും നിഖില അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കാണാന്‍ ഏറെ ആഗ്രഹിച്ച വ്യക്തിയാണ് ഫഹദ് എന്നും ഒന്നിച്ച് അഭിനയിച്ചത് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലാണെന്നും നിഖില പറഞ്ഞു.
ബി.സി നൗഫല്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. സലീം കുമാര്‍, ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങള്‍.
ആസിഫ് അലിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമായ കൊത്താണ് നിഖിലയുടെ അവസാനമായി ഇറങ്ങിയ സിനിമ. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം കൊലപാതക രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയകുടിപ്പകയില്‍ കത്തിയെരിഞ്ഞുപോകുന്ന കുടുംബങ്ങളെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.
CONTENT HIGHLIGHT: nikhila vimal shares an experience with dulquer salman fans