സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ലവ് 24×7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറാന്‍ നിഖിലക്ക് കഴിഞ്ഞു.
സൈക്കിള്‍ ഓടിക്കാന്‍ അറിയാത്തതിനാല്‍ ആ കഥാപാത്രം ഒരുപക്ഷെ തന്റെ കയ്യില്‍ നിന്നും പോയേനെയെന്നും അതുകൊണ്ട് ഷൂട്ടിന് അഞ്ച് ദിവസം മുന്‍പേ സൈക്കിള്‍ ഓടിക്കാന്‍ പഠിക്കാന്‍ തുടങ്ങിയെന്നും താരം കൂട്ടിച്ചേര്‍ത്തു. എസ്.എസ് മ്യൂസിക്കിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില.
‘മാരി സാര്‍ കഥ പറയാമെന്ന് പറഞ്ഞ് എന്നെ വിളിച്ചുകൊണ്ടു പോയി. എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അറിയില്ല. സാര്‍ കഥ പറയാന്‍ തുടങ്ങിയപ്പോള്‍ ഇതുപോലെ സൈക്കിള്‍ ഓടിച്ചുകൊണ്ടാണ് എന്നും രാവിലെ എന്റെ കഥാപാത്രം സ്കൂളിലേക്ക് പോകുന്നതെന്ന് പറഞ്ഞു.
സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലെങ്കില്‍ ഇനി എന്ത് ചെയ്യുമെന്ന് പറഞ്ഞ് അദ്ദേഹം ടെന്‍ഷന്‍ ആകാന്‍ തുടങ്ങി. ഞാന്‍ ഷൂട്ട് തുടങ്ങുന്നതിന് മുന്നേ പഠിക്കാമെന്ന് പറഞ്ഞു. സൈക്കിള്‍ ഓടിക്കാന്‍ അറിയാത്തതുകൊണ്ട് ആ സിനിമ പോയാലോ. അങ്ങനെ ഷൂട്ടിന് അഞ്ച് ദിവസം മുമ്പ് ഞാന്‍ കൊച്ചിയിലൂടെ സൈക്കിള്‍ എടുത്തുകൊണ്ട് ഓടിക്കാന്‍ പഠിക്കാന്‍ തുടങ്ങി,’ നിഖില വിമല്‍ പറഞ്ഞു.
Content Highlight: Nikhila Vimal Says She Might Lost Her Character In Vaazhai Movie If She Doesn’t Know Cycling