| Sunday, 22nd December 2024, 11:05 pm

റൊമാന്റിക് എത്ര ശ്രമിച്ചാലും എന്റെ മുഖത്ത് വരില്ല: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എത്ര ശ്രമിച്ചാലും തന്റെ മുഖത്ത് വരാത്ത ഭാവമാണ് റൊമാന്‍സ് എന്ന് പറയുകയാണ് നിഖില വിമല്‍. സിനിമാല പാട്ട് സീനെല്ലാം ഷൂട്ട് ചെയ്യുമ്പോള്‍ റൊമാന്റിക് വരാത്തതുകൊണ്ടുതന്നെ ചിത്രീകരിക്കാന്‍ കഷ്ടപ്പാടാണെന്ന് നിഖില പറഞ്ഞു.

പാട്ട് സീനുകളുടെ കൊറിയോഗ്രാഫേഴ്‌സ് തന്നോട് മുഖത്ത് റൊമാന്‍സ് വരുത്താന്‍ പറയുമെന്നും തന്നെക്കൊണ്ട് കഴിയാത്തതുകൊണ്ട് നിലത്ത് നോക്കി ചിരിക്കാന്‍ പറയുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില വിമല്‍.

‘എത്ര ശ്രമിച്ചാലും എന്റെ മുഖത്ത് വരാത്ത എക്സ്പ്രെഷന്‍ റൊമാന്‍സ് ആണെന്ന് തോന്നുന്നു. അത് മുഖത്ത് വരാന്‍ കുറച്ച് കഷ്ടപ്പാടാണ്. പാട്ടൊക്കെ ഷൂട്ട് ചെയ്യാനാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്.

എന്നോട് എല്ലാ മാസ്റ്റേഴ്സും പറയും മുഖത്ത് കുറച്ച് റൊമാന്‍സ് കാണിക്ക്, ഒന്നില്ലേലും ആ താഴെ നോക്കി ചിരിക്ക് എന്നെങ്കിലും പറയും. പക്ഷെ എനിക്ക് അത് പറ്റാറില്ല. തമിഴിലൊക്കെ പോകുമ്പോഴാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത്. അവരെന്നോട് പറയും വെക്കപ്പെട്, അങ്ങനെ നാണിക്കുന്ന എക്സ്പ്രെഷന്‍ ഇട് എന്നൊക്കെ. അപ്പോള്‍ ഞാന്‍ അവരോടു പറയും എന്നെ കൊണ്ട് പറ്റുന്ന പണിക്ക് വിളിച്ചാല്‍ പോരെയെന്ന്.

അവസാനം ആ ഷോട്ട് ഒക്കെ എടുക്കാന്‍ വേണ്ടിയിട്ട് അവരെന്തെലും കോമഡി പറയും അത് കേട്ടിട്ട് ഞാന്‍ തലതാഴ്ത്തി ഇരുന്ന് ചിരിക്കും. അങ്ങനെയാണ് എന്റെ ഒട്ടുമിക്ക റൊമാന്റിക് സീനുകളും എടുത്തിരിക്കുന്നത്,’ നിഖില വിമല്‍ പറയുന്നു.

Content Highlight: Nikhila Vimal Says She doesn’t Know How To Act Romance

We use cookies to give you the best possible experience. Learn more