| Thursday, 10th August 2023, 8:28 pm

ഫെമിനിസ്റ്റ് ആകുന്നതില്‍ എന്താണ് തെറ്റ്? എല്ലാവര്‍ക്കും നിലപാട് ഉണ്ടാകണം: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാവര്‍ക്കും നിലപാടും രാഷ്ട്രീയവും ഉണ്ടകണം എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് നടി നിഖില വിമല്‍.

ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തനിക്ക് എല്ലാകാര്യങ്ങളിലും തന്റേതായ അഭിപ്രായങ്ങളും നിലപാടും ഉണ്ടെന്നും നിഖില പറയുന്നു.

‘എനിക്ക് മനസിലായ കാര്യങ്ങള്‍ വെച്ചാണ് ഇതുവരെ ഞാന്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുള്ളത്. അത് ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെയും ബാക്കപ്പില്‍ നിന്നുകൊണ്ടല്ല, അതിനെ പറ്റി ജെനുവിന്‍ ആയിട്ട് ആരെങ്കിലും സംസാരിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്. പക്ഷെ ഞാന്‍ ആര്‍ക്കും കണ്ടന്റ് കൊടുക്കാന്‍ തയ്യാറല്ല,’ നിഖില പറയുന്നു.

മുസ്ലീം കല്യാണത്തെ കുറിച്ചുള്ള വിഷയത്തില്‍ ആണെങ്കിലും ബീഫ് വിഷയത്തിലാണെങ്കിലും തനിക്ക് കൃത്യമായ നിലപാട് ഉണ്ടെന്നും എന്നാല്‍ അത് എല്ലാവരോടും പറയാനോ ചര്‍ച്ച ചെയ്യാനോ തല്‍പര്യമില്ലായെന്നും നിഖില പറയുന്നുണ്ട്.

‘ഒന്നിലും അഭിപ്രായമില്ലാത്ത ഒരാളായി ജീവിക്കരുത് എന്ന് എനിക്ക് അറിയുന്നവരോട് ഒക്കെ ഞാന്‍ പറയാറുണ്ട്. എല്ലാവര്‍ക്കും നിലപാടും രാഷ്ട്രീയവും ഉണ്ടകണം അതിപ്പോ ഒരു പാര്‍ട്ടി എന്നൊന്നും ഇല്ല പക്ഷെ അതുണ്ടാകണം,’ നിഖില കൂട്ടിച്ചേര്‍ത്തു.

തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ വെച്ച് താന്‍ ഫെമിനിസ്റ്റ് ആണെന്നും ഒരു പ്രിവിലേജ് ഫെമിനിസ്റ്റ് ആയി ഇരിക്കാന്‍ തനിക്ക് താല്‍പര്യമില്ലയെന്നും നിഖില പറയുന്നു. ഫെമിനിസ്റ്റ് ആക്കുന്നതില്‍ എന്താണ് തെറ്റെന്നും നിഖില ചോദിക്കുന്നു. പോര്‍ തൊഴിലാണ് നിഖിലയുടേതായി ഒടുവില്‍ പുറത്തുവന്ന ചിത്രം.

Content Highlight: Nikhila vimal saying that everyone want their opinion and political stand

We use cookies to give you the best possible experience. Learn more