സെലിബ്രിറ്റി ഇന്റര്‍വ്യൂകളില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ച് കേള്‍ക്കാറുള്ള ചോദ്യമാണ് മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ ഇഷ്ടമെന്നത്. അഭിമുഖങ്ങളില്‍ പങ്കെടുക്കാറുള്ള അഭിനേതാക്കള്‍ ഇവരിലാരുടെയെങ്കിലും പേരുകള്‍ പറയുകയും അവരോടൊപ്പമുള്ള അനുഭവം പറയുകയും ചെയ്യാറുണ്ട്.
എന്നാല്‍ ഈ ചോദ്യത്തിന് മറുപടി പറയില്ലെന്ന് പറഞ്ഞിരിക്കുകയാണ് നിഖില വിമല്‍. മൈല്‍സ്റ്റോണ്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ മറുപടി.
മമ്മൂട്ടി ഓര്‍ ലാലേട്ടന്‍ എന്ന ചോദ്യത്തിന് ഉത്തരമില്ല എന്നായിരുന്നു നിഖില വിമലിന്റെ മറുപടി. നെസ്‌ലന്‍ ഓര്‍ മാത്യൂ എന്ന ചോദ്യത്തിന് രണ്ടും പേരേയും ഇഷ്ടമാണെന്നും വൈബുള്ള, നല്ല പിള്ളേരാണെന്നും നിഖില പറഞ്ഞു.
നാടന്‍കള്ളാണോ ബിയറാണോ കഴിക്കാറുള്ളത് എന്ന ചോദ്യത്തിന് രണ്ടും കഴിക്കാറില്ലെന്നും അതിന്റെ ടേസ്റ്റ് ഇഷ്ടമില്ലെന്നും നിഖില പറഞ്ഞു. ഉറങ്ങാനാണോ സിനിമ കാണാനാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് രണ്ടും ഇഷ്ടമാണെന്നായിരുന്നു മറുപടി. കൃത്യസമയത്ത് ഉറങ്ങുന്ന ശീലമുണ്ടെന്നും 10 മണിക്ക് തീരുന്ന സിനിമകളാണ് തിയേറ്ററില്‍ ബുക്ക് ചെയ്യാറുള്ളതെന്നും നിഖില പറഞ്ഞു.
അവസാനം തിയേറ്ററില്‍ പോയി കണ്ട ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ ടു ആണെന്നും നിഖില പറഞ്ഞു. മാസ് സിനിമകള്‍ അങ്ങനെ ഇഷ്ടമുള്ള ആളല്ലെന്നും എന്നാല്‍ കെ.ജി.എഫിന്റെ മേക്കിംഗ് ഇഷ്ടപ്പെട്ടെന്നും നിഖിലകൂട്ടിച്ചേര്‍ത്തു.
യൂട്യൂബാണോ ഇന്‍സ്റ്റഗ്രാമാണോ കൂടുതല്‍ യൂസ് ചെയ്യുന്നതെന്ന ചോദ്യത്തിന് ഇന്‍സ്റ്റഗ്രാമാണെന്നും നിഖില പറഞ്ഞു. പലരും ഇന്‍സ്റ്റയിലൂടെ പ്രൊപ്പോസല്‍സ് വരുന്ന കാര്യം പറയുന്നത് കേട്ടിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് ഇതുവരെ പ്രൊപ്പോസലുകള്‍ വന്നിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ക്യാരക്റ്റര്‍ റോളുകള്‍ ചെയ്യാനാണോ ലീഡ് റോള്‍ ചെയ്യാനാണോ കൂടുതല്‍ താല്‍പര്യമുള്ളത് എന്ന ചോദ്യത്തിന് രണ്ടും ഇഷ്ടമാണെന്നും നിഖില കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്ന നിഖിലയുടെ പരാമര്‍ശം വൈറലായിരുന്നു. ഇതേ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില പശുവിനെ വെട്ടാന്‍ പറ്റുമെന്ന് പറഞ്ഞത്.
‘പശുവിനെ വെച്ചാല്‍ ജയിക്കുമോ. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന്. അത് മോളില്, നമ്മുടെ നാട്ടില്‍ വെട്ടാം.
നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്നമല്ല.
മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗത്തേയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടില്‍ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കില്‍ എല്ലാത്തിനെയും വെട്ടണം.
ഇത് വലിയ ഡിബേറ്റിനുള്ള ടോപിക്കാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കണം എന്ന് പറയുന്നത് അവറ്റകള്‍ക്ക് വംശനാശം സംഭവിക്കുന്നത് കൊണ്ടാണ്.
ഞാന്‍ പശുവിനെയും കഴിക്കും എരുമയെയും കഴിക്കും എല്ലാം കഴിക്കും,” നിഖില വിമല്‍ പറഞ്ഞു. നിഖിലയുടെ പുതിയ ചിത്രമായ ജോ ആന്‍ഡ് ജോയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് വൈറലായത്.
Content Highlight: Nikhila Vimal replied that there is no answer to the question of Mammootty or Lalleten