ബ്രോ ഡാഡി എന്ന ചിത്രത്തിൽ തനിക്ക് ട്രോൾ കുറവായിരുന്നെന്ന് നടി നിഖില വിമൽ. ഉണ്ണിമുകുന്ദൻ ഒക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് തനിക്ക് ട്രോൾ കുറഞ്ഞതെന്നും പൃഥ്വിരാജ് വിളിച്ചിട്ടാണ് ആ ചിത്രത്തിൽ അഭിനയിക്കാൻ ചെന്നതെന്നും നിഖില പറഞ്ഞു. സ്ക്രീൻ പ്രെസൻസ് കുറഞ്ഞപ്പോൾ നേരിട്ട ട്രോളുകളെപ്പറ്റി സംസാരിക്കുകയായിരുന്നു തരാം.
‘അഞ്ചാം പാതിരക്ക് എനിക്ക് ട്രോൾ ഒന്നും നേരിട്ടിട്ടില്ല. അതെനിക്ക് നല്ല രീതിയിൽ ശ്രദ്ധ നേടി തന്ന ചിത്രമാണ്. ബ്രോ ഡാഡി എന്ന ചിത്രത്തിൽ ട്രോൾ ഉണ്ടായിരുന്നു. അതിൽ ഉണ്ണിമുകുന്ദൻ ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് താരതമ്യേന ട്രോൾ കുറഞ്ഞു. അപ്പോൾ ഞാൻ ഇപ്പോഴും പുള്ളീനെ കാണുമ്പോൾ പറയും നീയാണെന്നെ രക്ഷിച്ചതെന്ന്.
രാജുവേട്ടൻ പറഞ്ഞിട്ടാണ് ബ്രോ ഡാഡിയുടെ അസ്സോസിയേറ്റ് എന്നെ വിളിക്കുന്നത്. ലോക്ക് ഡൗൺ കഴിഞ്ഞ സമയം ആയിരുന്നതുകൊണ്ട് ഒന്നും ചെയ്യാൻ ഇല്ലായിരുന്നു. ആ സമയത്ത് ഒരു ഷൂട്ടിങ് സെറ്റ് കാണണമെന്നും പ്രൊഡക്ഷൻ സെറ്റിലെ ഭക്ഷണം കഴിക്കണമെന്നൊക്കെ ആഗ്രഹം തോന്നി. അപ്പോഴാണ് ബ്രോ ഡാഡിയിൽ അഭിനയിക്കാൻ പോയത്,’നിഖില വിമൽ പറഞ്ഞു.
പോര്‍തൊഴിലാണ് ഒടുവില്‍ റിലീസ് ചെയ്ത നിഖിലയുടെ ചിത്രം. നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ശരത് കുമാര്‍, അശോക് സെല്‍വന്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. E4 എക്‌സ്‌പെരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. നസ്‌ലിന്‍ നായകനാവുന്ന 18+ ആണ് ഇനി ഉടന്‍ റിലീസിന് ഒരുങ്ങുന്ന നിഖിലയുടെ ചിത്രം. ചിത്രത്തിൽ മാത്യു തോമസ്, ബിനു പപ്പു, സാഫ് ബ്രോസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Nikhila Vimal on Bro Daddy movie