കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സിനിമകളിലേക്ക് തന്നെ വിളിക്കാറുണ്ടെന്ന് നടി നിഖില വിമല്‍. ആ സമയം വേറെ ചിത്രങ്ങളുള്ളതുകൊണ്ട് അവ ഒഴിവാക്കേണ്ടി വരുമെന്നും നിഖില പറഞ്ഞു. ഒരുപാട് സിനിമകളില്‍ ഡബ്ബ് ചെയ്തുകൊടുക്കാറുണ്ടെന്നും നിഖില റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘കണ്ണൂരിലേക്ക് സിനിമ ഷിഫ്റ്റ് ചെയ്തത് തലശ്ശേരിയിലെ പെണ്ണുങ്ങളെ കണ്ട്ക്കാ എന്ന പാട്ട് ഇറങ്ങിയപ്പോഴൊന്നുമല്ല. പ്രളയത്തിന്റെ സമയത്ത് ബാക്കി ഏരിയകള്‍ മുങ്ങിയ സമയത്ത് കണ്ണീരില്‍ അത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. ആ സമയത്ത് കണ്ണൂര്‍ കുറച്ചുകൂടി പീസ്ഫുള്ളാണെന്ന് തോന്നിയതുകൊണ്ടാണ് ലൊക്കേഷനുകള്‍ അങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്തത്. ഇപ്പോള്‍ എയര്‍പോര്‍ട്ടും വന്നിട്ടുണ്ട്. ഈരാറ്റുപേട്ട, കോട്ടയം, എറണാകുളം ഒക്കെ പോലെ അത്രയും ആക്‌സസ് ഉള്ള സ്ഥലമായി കണ്ണൂര്‍ മാറി.
അധികവും കണ്ണൂര്‍ പടങ്ങളിലേക്ക് വിളിക്കാറുണ്ട്. ആ സമയത്ത് വേറെ പടങ്ങള്‍ വരുന്നത് കൊണ്ട് ഒഴിവാക്കുന്നതാണ്. ഞാന്‍ ചിലപ്പോള്‍ പോയി ഡബ്ബ് ചെയ്ത് കൊടുക്കാറുണ്ട്. പടവെട്ടില്‍ അതിഥിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ടായിരുന്നു. വേറെ ഒരു സിനിമക്ക് വേണ്ടി ട്രൈ ചെയ്തിട്ടുണ്ട്. ആ സമയത്ത് വര്‍ക്ക് ആയിട്ടില്ല.
പിന്നെ ഒരു തമിഴ് സിനിമക്ക് വേണ്ടി ഡബ്ബ് ചെയ്തു. കര്‍ണനില്‍ രജിഷക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. രജിഷ ഡബ്ബ് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ചില വാക്കുകള്‍ ഒക്കെ ബുദ്ധിമുട്ടായി കാണും. ഞാനാണ് അത് ഡബ്ബ് ചെയ്തത്. പക്ഷേ പുള്ളിക്ക് കുറച്ചുകൂടി സ്ലാങ് വൈസ് പരിപാടി വേണമെന്നുള്ളതുകൊണ്ട് ഞാന്‍ പോയി. വെറുതെ പോയി ട്രയല്‍ ചെയ്തതാണ്.