| Sunday, 8th May 2022, 10:30 pm

ഇവരൊന്നും ഈ കാണുന്നത്ര പാവം ആള്‍ക്കാരൊന്നുമല്ല, ഞാനും; മാത്യുവിനെയും നസ്‌ലനെയും പറ്റി നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് കാലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കുടുംബകഥ രസകരമായി പറയുന്ന സിനിമയാണ് ജോ ആന്‍ഡ് ജോ. മേയ് 13ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഒരു ഫാമിലി കോമഡി ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

നവാഗതനായ അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ജോ ആന്‍ഡ് ജോയില്‍ ജോണി ആന്റണി, നിഖില വിമല്‍, മാത്യു തോമസ്, നസ്‌ലന്‍ കെ. ഗഫൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ചിത്രത്തിന്റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ നിഖില വിമല്‍, മാത്യു തോമസ്, നസ്‌ലന്‍ കെ. ഗഫൂര്‍ എന്നിവര്‍.

ജോ ആന്‍ഡ് ജോയുടെ ലൊക്കേഷനില്‍ വെച്ച് മാത്യുവിനെക്കുറിച്ചും നസ്‌ലനെക്കുറിച്ചും മനസിലാക്കിയ കാര്യങ്ങളെന്താണ് എന്ന അവതാരകയുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് നടി നിഖില വിമല്‍ അഭിമുഖത്തില്‍ പറയുന്നത്.

”ഞാന്‍ ഇവരുടെ രണ്ട് പേരുടെയും കൂടെ ആദ്യമായാണ് വര്‍ക്ക് ചെയ്യുന്നത്. അതുകൊണ്ട് എനിക്ക് ഇവരെ പറ്റി മുമ്പേ ഒന്നും അറിയില്ലായിരുന്നു.

മുമ്പ് ഇവരെ പറ്റി ഇമേജേ് ഇല്ലാത്തതുകൊണ്ട് പ്രത്യേകിച്ച് ഇമേജ് ബ്രേക്ക് ആകുന്ന രീതിയില്‍ ഒന്നും ഉണ്ടായിരുന്നില്ല.

നസ്‌ലന്‍ ആള് ഇന്‍ട്രോവേര്‍ട്ട് ഒന്നുമല്ല, എക്‌സ്‌ട്രോവേര്‍ട്ടാണ്. പുറത്ത് ഒരുപക്ഷെ ആയിരിക്കില്ല, പക്ഷെ ഞങ്ങളുടെ ഇടയില്‍. അവന്‍ കംഫര്‍ട്ടബിള്‍ ആയിട്ടുള്ള സ്ഥലങ്ങളില്‍ എക്‌സ്‌ട്രോവേര്‍ട്ടാണ്.

മാത്യുവും അതുപോലെ തന്നെയാണ്. ഇവരൊന്നും ഈ കാണുന്നത്ര പാവം ആള്‍ക്കാരൊന്നുമല്ല. ഞാനും.

അല്ലാതെ ഇവരെക്കുറിച്ച് പുറംലോകമറിയാത്ത സത്യമൊന്നും എനിക്കറിയില്ല. അത് അവരിപ്പോഴും പുറംലോകമറിയാതെ സൂക്ഷിച്ചിട്ടുണ്ടാകും,” നിഖില വിമല്‍ പറഞ്ഞു.

സഹോദരീ സഹോദരന്മാരായ ജോമോളുടെയും ജോമോന്റെയും കഥയാണ് ജോ ആന്‍ഡ് ജോ പറയുന്നത്. നിഖില വിമലും മാത്യു തോമസുമാണ് ടൈറ്റില്‍ റോളുകളിലെത്തുന്നത്.

Content Highlight: Nikhila Vimal about Mathew Thomas and Naslen K Gafoor in Jo and Jo location

We use cookies to give you the best possible experience. Learn more