തളിപ്പറമ്പ്: വായനയാണ് അറിവിന്റെയും ശാക്തീകരണത്തിന്റെയും അടിസ്ഥാനമെന്നും എല്ലാവരും അടിസ്ഥാന അവകാശങ്ങളെ കുറിച്ച് ആശങ്കപ്പെടുകയും പോരാടുകയും ചെയ്യണമെന്നും ചലച്ചിത്ര താരം നിഖില വിമൽ.
സ്ത്രീകളുടെ പ്രാഥമികമായ ആവശ്യങ്ങൾക്ക് പോലും ഇപ്പോഴും പോരാടേണ്ടി വരുന്ന അവസ്ഥ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ടെന്നും സ്വാതന്ത്ര്യം കിട്ടി എന്നു പറയുമ്പോഴും ഈ അടിസ്ഥാന കാര്യങ്ങളിൽ മാറ്റമില്ല എന്നതാണ് സത്യമെന്നും നിഖില കൂട്ടിച്ചേർത്തു.
സർ സയ്യിദ് കോളേജിലെ ജേണലിസം വിഭാഗത്തിൻ്റെ ‘ടോക്ക് വിത്ത് എ സെലിബ്രിറ്റി’ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു നിഖില.
സർ സയ്യിദ് കോളേജിലെ പൂർവ്വവിദ്യാർത്ഥി കൂടിയാണ് നിഖില. ഇതിനു വേണ്ടി നടത്തുന്ന ഫൈറ്റ് പോലും വലിയ വാർത്തയാകുന്നു എന്നതാണ് സത്യമെന്നും നിഖില കുട്ടിച്ചേർത്തു.
കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ വിവിധ ഡിപ്പാർട്ട്‌മെൻ്റുകളിലെ വിദ്യാർത്ഥികളുമായി നിഖില തൻ്റെ അനുഭവങ്ങളും ഓർമകളും പങ്കിട്ടു. വായനയാണ് അറിവിൻ്റെയും ശാക്തീകരണത്തിൻ്റെയും അടിസ്ഥാനമെന്നും എല്ലാവരും തങ്ങളുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയും പോരാടുകയും ചെയ്യണമെന്നും നിഖില പറഞ്ഞു.
പരിപാടിയിൽ കോളേജ് മാനേജർ അഡ്വ. പി. മഹമൂദ്, പ്രിൻസിപ്പൽ ഡോ. ഇസ്മായിൽ ഓലായിക്കര, സി.ഡി.എം.ഇ.എ ജന. സെക്രട്ടറി മഹമൂദ് അള്ളാംകുളം, ഐ.ക്യു.എ.സി സെക്രട്ടറി ഡോ. ടാജോ അബ്രഹാം, റൂസ കോർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ സലാം, യൂണിയൻ ചെയർപേഴ്‌സൺ ഫിദ മജീദ്, ജേണലിസം വിഭാഗം മേധാവി വി.എച്ച് നിഷാദ്, ആസിയ സിബ്ഗത്ത് എന്നിവർ സംസാരിച്ചു.
Content Highlight: Nikhila Vimal About Importance Of Reading with thalliparamb sir syed college students