സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ അഭിനയജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. പിന്നീട് ലവ് 24x 7 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നിഖില തമിഴില്‍ നിരവധി ചിത്രങ്ങളില്‍ ഭാഗമായി. 2018ല്‍ റിലീസായ അരവിന്ദന്റെ അതിഥികളിലൂടെ മലയാളത്തിലേക്ക് നിഖില തിരിച്ചെത്തി.
ഈ വര്‍ഷം മലയാളത്തിലും തമിഴിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചു. പൃഥ്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയിലിലെ കഥാപാത്രവും മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈയിലും നിഖിലയുടെ പ്രകടനത്തെ പലരും പ്രശംസിച്ചിരുന്നു. ഗുരുവായൂരമ്പല നടയിലിന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നിഖില.
ചിത്രത്തിന്റെ സെറ്റില്‍ താനെത്തിയ ദിവസം തന്നെ ഒരുപാട് സീനുകള്‍ ഷൂട്ട് ചെയ്‌തെന്ന് നിഖില പറഞ്ഞു. പറമ്പില്‍ കൂടി കുറെ നേരം നടത്തിക്കുകയും കുറേ പണികളെടുക്കുന്ന സീനുകള്‍ ഷൂട്ട് ചെയ്‌തെന്നും നിഖില കൂട്ടിച്ചേര്‍ത്തു. കനകം അവതരിപ്പിച്ച വേലക്കാരിയുമായി തനിക്ക് രണ്ട് സീനുകള്‍ ഉണ്ടായിരുന്നെന്നും ആദ്യത്തെ ദിവസം തന്നെ അത്രയും സീനുകള്‍ വിപിന്‍ ദാസ് എടുത്തെന്നും നിഖില പറഞ്ഞു.
വേലക്കാരിയുടെ കഥാപാത്രവും താനും തമ്മിലുള്ള വഴക്കിന്റെ കാരണമെല്ലാം ആ സീനില്‍ വിശദീകരിച്ചിരുന്നുവെന്നും നിഖില പറഞ്ഞു. തന്റെ കഥാപാത്രം വീടുവിട്ടുപോകാനുള്ള കാരണമെല്ലാം ഈ സീനിലുണ്ടായിരുന്നെന്നും എന്നാല്‍ അതെല്ലാം എഡിറ്റിങില്‍ പോയെന്നും നിഖില കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു നിഖില.
‘ഗുരുവായൂരമ്പല നടയിലിന്റെ സെറ്റിലെത്തിയ ആദ്യദിവസം എന്നെ അവിടത്തെ പറമ്പില്‍ കൂടി ഒരുപാട് നടത്തിച്ചു. വേറെ ആരും വരാത്തതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ചുമ്മാ നടത്തിച്ചത്. ആ സീനൊന്നും സിനിമയില്‍ കാണിച്ചിട്ടില്ല. അതുപോലെ കനക ചേച്ചി ചെയ്ത ക്യാരക്ടറിനോട് ഞാന്‍ സംസാരിക്കുന്ന സീനുണ്ട്. ഞാനും ആ ക്യാരക്ടറും തമ്മിലുള്ള പ്രശ്‌നത്തെപ്പറ്റി പറയുന്ന സീനായിരുന്നു അത്.
ആ പടത്തില്‍ എന്റെ ക്യാരക്ടര്‍ വീടുവിട്ട് പോകാന്‍ കാരണം ആ വേലക്കാരിയാണെന്ന പറയുന്ന സീനായിരുന്നു അത്. ഞാനും ആ വേലക്കാരിയും അത്ര രസത്തിലല്ല എന്ന് പടത്തിന്റെ ഇടയില്‍ കാണിക്കുന്നുണ്ട്. അതിനുള്ള കാരണം എന്താണെന്ന് ഓഡിയന്‍സിനെ അറിയിക്കാനുള്ള സീനായിരുന്നു. പക്ഷേ, എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അത് കട്ട് ചെയ്യേണ്ടി വന്നു,’ നിഖില പറഞ്ഞു.
Content Highlight: Nikhila Vimal about her deleted scenes in Guruvayoor Amabalanadayil movie