നിഖില വിമല്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസാണ് സംവിധായകന്‍. നിഖിലക്ക് പുറമെ പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ്, അനശ്വര രാജനും അഭിനയിക്കുന്ന ചിത്രം മെയ് 16നാണ് തിയേറ്ററില്‍ എത്തുന്നത്.
തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്. പൃഥ്വിരാജിന്റെ പെയറായാണ് ചിത്രത്തില്‍ നിഖില അഭിനയിക്കുന്നത്. ഒരു നടിയെന്ന നിലയില്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത് എന്ന ചോദ്യത്തിനു മറുപടി പറയുകയാണ് നിഖില.
‘ഞാന്‍ ചില കഥാപാത്രങ്ങളില്‍ ഇന്‍ഫ്ലുവന്‍സ്ട് ആവാറുണ്ട്. ജോ & ജോ പോലെയുള്ള ചില കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എനിക്ക് കുറെക്കൂടെ റിലേറ്റാവുന്ന കാരക്ടറുകളാണത്. ചില സിനിമകള്‍ നമ്മുക്ക് ഒരു സ്പേസ് വേണം എന്ന് ആഗ്രഹിച്ചാല്‍ പോലും ആ സിനിമയില്‍ അത്രയും സ്പേസ് ഉണ്ടാവാറില്ല.
ചില സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ കുറച്ച് സീന്‍സ് കൂടെ ഉണ്ടങ്കില്‍ ഞാന്‍ ചെയ്യാമായിരുന്നു എന്ന് തോന്നാറുണ്ട്. അതു ഞാന്‍ അവരോട് പറയാറുമുണ്ട്. പക്ഷെ ആ സീന്‍സ് പ്ലേസ് ചെയ്യാനുള്ള സ്ഥലം സിനിമയില്‍ ഉണ്ടാവാറില്ല. ഈ അടുത്തകാലത്ത് ഞാന്‍ ചെയ്യുന്ന സിനിമകളില്‍ ഒരുപാട് പെര്‍ഫോം ചെയ്യാനുള്ളത് കുറവാണ്.
എല്ലാ സിനിമകളിലും ഞാന്‍ പാര്‍ട്ടാണ് എന്നുള്ളതാണ്. പക്ഷെ ഭയങ്കരമായി പെര്‍ഫോം ചെയ്തു തെളിയിക്കാനുണ്ടാവാറില്ല. അതുകൊണ്ട് തന്നെ ഗുരുവായൂരമ്പല നടയിലെ കഥാപാത്രമൊന്നും എന്നെ ഇന്‍ഫ്ലുവന്‍സ് ചെയ്ത കാരക്ടറല്ല. അങ്ങനെ പറയുകയാണങ്കില്‍ പേരില്ലുരിലെ കഥാപാത്രമാണെന്ന് പറയാം. അത് ഒരുപാട് ദിവസം കൊണ്ട് ഷൂട്ട് ചെയ്തിരുന്നു. അതുകൊണ്ടല്ലാം കുറെക്കൂടെ നമ്മള്‍ ആ കഥാപാത്രത്തിലേക്ക് മാറും,’ നിഖില പറഞ്ഞു.
‘ഞാന്‍ ചില സിനിമകള്‍ പ്രൊഡക്ഷന്‍ വാല്യൂ, കോമേര്‍ഷ്യല്‍ എലമെന്റ്‌സ് എല്ലാം നോക്കിയാവും ചൂസ് ചെയ്യാറുള്ളത്. ഇപ്പോള്‍ ഗുരുവായൂരമ്പല നടയില്‍ അങ്ങനെയൊരു സിനിമയാണ്. അനൗണ്‍സ് ചെയ്ത മുതല്‍ ഒരു നല്ല സ്റ്റാര്‍ കാസ്റ്റുള്ള വലിയ സിനിമയാണ്. ‘ജയ ജയ ജയ ജയ ഹേക്ക്’ ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമ എന്ന് പറയുന്നത് തന്നെയായിരുന്നു അതിന്റെ എക്സൈറ്റിങ് ഫാക്ടര്‍.
അതിലും എന്റെ കാരക്ടറാണ് പ്രൊമിനന്റ് എന്നില്ല. പക്ഷെ എന്റെയും അനശ്വരയുടെയും കഥാപാത്രങ്ങള്‍ ഇല്ലാതെ കഥ കംപ്ലീറ്റാവില്ല. അങ്ങനെയുള്ള കഥാപാത്രങ്ങളെയും ചില സമയത്ത് നമ്മള്‍ ചൂസ് ചെയ്യാറുണ്ട്,’ താരം കൂട്ടിചേര്‍ത്തു.
Content Highlight: Nikhila Vimal about her character selection