| Friday, 18th August 2023, 2:47 pm

ടോളിവുഡില്‍ ഹാട്രിക്; വിജയം തുടരാന്‍ സംയുക്ത; ഇനി 'സ്വയംഭൂ'വില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പിക്സല്‍ സ്‌റുഡിയോസിന്റെ ബാനറില്‍ ഭുവന്‍, ശ്രീകര്‍ എന്നിവര്‍ നിര്‍മിച്ച് ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന നിഖില്‍ ചിത്രം ‘സ്വയംഭൂ’വിന്റെ പൂജ നടന്നു. സംയുക്ത ചിത്രത്തില്‍ നായികയായി എത്തുന്നു. കാര്‍ത്തികേയ 2 എന്ന വമ്പന്‍ ചിത്രത്തിന് ശേഷം നിഖില്‍ ജോയിന്‍ ചെയ്യുന്ന ഇരുപതാമത്തെ ചിത്രമാണ് സ്വയംഭൂ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റില്‍ പോസ്റ്ററും അങ്ങേയറ്റം ആവേശമാണ് ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ചത്.

തെലുങ്കില്‍ സംയുക്തയുടെ നാലാമത്തെ ചിത്രമാണിത്. നേരത്തെ അഭനയിച്ച ഭീംല നായക്, ബിംബിസാര, വിരൂപാക്ഷ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.

ശ്രാവണ ശുക്രവരം ദിനത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ചിത്രത്തിന്റെ മുഴുവന്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും വിശിഷ്ട അതിഥികളും ചേര്‍ന്നായിരുന്നു പൂജ ചടങ്ങുകള്‍ നടന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് ആരംഭിക്കുകയും ചെയ്തു.

യുദ്ധക്കളത്തില്‍ ഒരു പോരാളിയെ പോലെയാണ് നിഖിലിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണുന്നത്. കുതിരപ്പുറത്ത് നിഖില്‍ ഒരു കയ്യില്‍ ഒരു കുന്തം പിടിച്ചുനില്‍ക്കുകയും മറു കയ്യില്‍ പരിചയും പിടിച്ചിരിക്കുന്നു.

നിഖിലിന്റെ സിനിമ കരിയറില്‍ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാകും സ്വയംഭൂ. ക്യാമറ – മനോജ് പരമഹംസ, മ്യുസിക്ക് – രവി ബസ്റൂര്‍, സംഭാഷണം – വാസുദേവ് മുന്നേപഗരി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – എം. പ്രഭാകരന്‍, പി.ആര്‍.ഒ. – ശബരി

Content Highlight: Nikhil’s film ‘Swayambhu’ pooja was held

We use cookies to give you the best possible experience. Learn more