Kerala News
ഇടുക്കിയിലെ നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ട് അടച്ചുപൂട്ടാനൊരുങ്ങി ജില്ലാഭരണകൂടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 21, 02:52 pm
Monday, 21st December 2020, 8:22 pm

വാഗമണ്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയെന്നാരോപിച്ച് വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ട് അടച്ചുപൂട്ടാനൊരുങ്ങി ജില്ലാ ഭരണകൂടം.

അന്വേഷണത്തിന്റെ ഭാഗമായി റിസോര്‍ട്ട് പൊലീസ് സീല്‍ വെച്ചു. എസ്.പിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

നിശാപാര്‍ട്ടി കേസില്‍ നാല് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ ഒമ്പത് പ്രതികളാണുള്ളത്.

ഞായറാഴ്ച വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്.പി. യടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ റിസോര്‍ട്ടില്‍ പൊലീസും നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുകയായിരുന്നു. ഇവരില്‍ നിന്ന് എല്‍.എസ്.ഡി സ്റ്റാമ്പ് അടക്കം നിരവധി ലഹരി വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. വൈകിട്ട് ആറ് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.

അറുപത് പേരടങ്ങുന്ന സംഘമാണ് നിശാപാര്‍ട്ടിക്കായി റിസോര്‍ട്ടിലെത്തിയത്. ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പിടിയിലായവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Nightclub Closed In Idukki For Breaking Covid Protocol