കൊച്ചി: രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. കൊല്ലം സ്വദേശിയായ ട്രീസയുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഫയര്‍ ആന്റ് സെയ്ഫ്റ്റി എഞ്ചിനീയറിംഗ് ബിരുദമുള്ള തനിക്ക് ഫയര്‍ ആന്റ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിക്കുന്നുവെന്നായിരുന്നു ഹരജിക്കാരിയുടെ പരാതി.
തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്ത്രീകള്‍ക്ക് സുരക്ഷാ പ്രശ്‌നത്തിന്റെ പേരില് അവസരം നിഷേധിക്കരുതെന്നും ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്നുമാണ് കോടതി നിര്‍ദേശം.
1948 ലെ ഫാക്ടറീസ് ആക്ട് നിയമ പ്രകാരം സ്ത്രീകള്‍ക്ക് രാത്രി ഏഴ് മണിക്ക് ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിനെതിരെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇത് ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരിയുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Night work should not be denied in the name of being a woman; The High Court said that the government should provide security