മെസി ഫിഫയുടെ സൃഷ്ടി, റോണോ ആണ് യഥാര്‍ത്ഥ ഗോട്ട്; നൈജീരിയന്‍ റാപ്പര്‍
ലയണല്‍ മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ നേടികൊണ്ട് തിളങ്ങിനില്‍ക്കുകയാണ്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നൈജീരിയന്‍ റാപ്പര്‍ റെമിനിസ്.
മെസി ബാലണ്‍ ഡി ഓര്‍ നേടാന്‍ അര്‍ഹനല്ലായിരുന്നുവെന്നും റൊണാള്‍ഡോയാണ് യഥാര്‍ത്ഥ ഗോട്ട് എന്നുമാണ് റെമിനിസ് പറഞ്ഞത്.
‘മെസി ഒന്നും നേടിയിട്ടില്ല. അവന്‍ കഴിവുള്ളവനാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഞാന്‍ ഇത് പറഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് യഥാര്‍ത്ഥ ഗോട്ട്. ഫിഫ ഉണ്ടാക്കി എടുത്തതാണ് മെസിയെ,’ സീറോ കണ്ടിഷന്‍സ് പോഡ്കാസ്റ്റില്‍ റെമിനിസ് പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിനെയും പാരീസ് സെന്റ് ജെര്‍മെന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയും മറികടന്നാണ് മെസി എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കിയത്. അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഈ വര്‍ഷത്തെ അവാര്‍ഡില്‍ ബാലണ്‍ ഡി ഓര്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിക്കുകയും ആ ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി കൊണ്ട് ഗോള്‍ഡന്‍ ബോള്‍ മെസി നേടിയിരുന്നു.
ക്ലബ്ബ് തലത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിക്കൊപ്പം ലീഗ് വണ്‍ കിരീടവും 20 ഗോളുകളും നേടിയ പ്രകടനങ്ങള്‍ ആണ് മെസിയെ എട്ടാം ബാലണ്‍ ഡി ഓര്‍ നേട്ടത്തില്‍ എത്തിച്ചത്.
Content Highlight: Nigerian rapper Reminisce talks who is the original goat in football.