ലണ്ടന്‍ പിസ ബ്രിട്ടീഷ് എയര്‍വേസ് വഴി ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന നാട്ടുകാര്‍!
Delicious
ലണ്ടന്‍ പിസ ബ്രിട്ടീഷ് എയര്‍വേസ് വഴി ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന നാട്ടുകാര്‍!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2019, 1:35 pm

ആളുകളുടെ ഭക്ഷണപ്രിയം വളരെ രസകരമാണ്. സാധാരണ പലവിധ രാജ്യങ്ങളിലെ ഭക്ഷണങ്ങള്‍ ഓരോരുത്തരും സ്വന്തം വീട്ടില്‍ ഉണ്ടാക്കുകയോ,വലിയ റസ്റ്റോറന്റുകളില്‍ പോയി കഴിക്കുകയോ ആണ് പതിവ്. എന്നാല്‍ പിസ പോലുള്ള വിദേശ ഭക്ഷണങ്ങള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് കഴിക്കുന്നവരെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ബ്രിട്ടീഷ് എയര്‍വേസില്‍ ലണ്ടനില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത പിസ വരുത്തിയിച്ചാണ് ഇവര്‍ കഴിക്കുന്നത്. ഇത് ഏതെങ്കിലും സമ്പന്ന രാജ്യങ്ങളിലുള്ളവരുടെ കഥയല്ല.

നൈജീരിയയിലെ ചില ആളുകളാണ് വിദേശ ഭക്ഷണങ്ങള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴി ഓര്‍ഡര്‍ നല്‍കി വിമാനം വഴി ഇറക്കുമതി ചെയ്ത് കഴിക്കുന്നത്. രാജ്യത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതിനിടെ നൈജീരിയന്‍ കാര്‍ഷികവകുപ്പ് മന്ത്രി ഔഡ് ഓഗ്‌ബെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറക്കുമതി ചെയ്ത വസ്തുക്കള്‍ ഉപയോഗിക്കുന്നത് സ്റ്റാറ്റസ് ആയി കാണുന്ന ചില നൈജീരിയന്‍ പൗരന്മാരാണ് ഇത്തരം ഇറക്കുമതി നടത്തുന്നതെന്ന് അദേഹം വ്യക്തമാക്കി.

പീസ മാത്രമല്ല അരി ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളും സ്വന്തമായി ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. രാജ്യത്തെ 60ല്‍പരം ആളുകള്‍ കൊടുംപട്ടിണിയിലായിരിക്കുമ്പോഴാണ് ചില പണക്കാരായ പൗരന്മാര്‍ ബ്രിട്ടീഷ് എയര്‍വേസല്‍ പീസ ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത്.