സ്വന്തം പിതാവിന്റെ ആഗ്രഹം, അത് എത്ര വലുതായാലും സാധിപ്പിച്ചുകൊടുക്കാന്‍ മക്കള്‍ ശ്രമിക്കും. അത്തരത്തില്‍ ഒരു പിതാവിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി മകന്‍ നടത്തിയ സാഹസികതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
നൈജീരിയക്കാരനായ അസുബുകെയാണ് സ്വന്തം പിതാവിന്റെ ശവസംസ്‌ക്കാരം വ്യത്യസ്ത രീതിയില്‍ നടത്തി വാര്‍ത്തയില്‍ ഇടംനേടിയത്. അച്ഛന്റെ ആഗ്രഹം സഫലമാക്കാനാണ് താന്‍ ഇത് ചെയ്തതെന്നാണ് ഇദ്ദേഹം പറയുന്നത്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത് പീഡനം മൂലം: പൊട്ടിത്തെറിച്ച് വി.എം സുധീരന്‍
അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകന്‍ സ്വന്തമായി ഒരു കാര്‍ വാങ്ങുന്നത്. എന്നാല്‍ അത് സാധിക്കുന്നതിന് മുന്‍പേ അദ്ദേഹം മരണത്തിന് കീഴടങ്ങി.
അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന മകന്‍ വേറെ ഒന്നും ആലോചിച്ചില്ല നേരെ ബി.എം.ഡബ്ല്യൂ ഷോറൂമില്‍ പോയി 66000 പൗണ്ട് കൊടുത്ത് ഒരു പുത്തന്‍ കാറുവാങ്ങി. ഏകദേശം 59 ലക്ഷം ഇന്ത്യന്‍ രൂപ. ഈ കാറില്‍ അച്ഛന്റെ മൃതദേഹം വെച്ച് ആറടി ആഴത്തിലുള്ള കുഴിവെട്ടി കാറുള്‍പ്പെടെ അടക്കുകയായിരുന്നു.
എന്നാല്‍ ഈ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ അത്ഭുതപ്പെടാനില്ലെന്നും ആഢംബരരീതിയിലുള്ള ശവമടക്ക് ആഫ്രിക്കന്‍ വിഭാഗങ്ങള്‍ക്കിടയില്‍ പതിവാണെന്നുമാണ് ചിലരുടെ പ്രതികരണം.
മൃതദേഹം അടക്കി എല്ലാവരും പോയി കഴിഞ്ഞാല്‍ കാര്‍ കടത്തിക്കൊണ്ടുപോകാന്‍ ചിലര്‍ എത്തിയേക്കുമെന്നും ബുദ്ധിശൂന്യമായ പ്രവൃത്തിയാണ് ഇതെന്നും പ്രതികരിക്കുന്നവര്‍ ഉണ്ട്.