| Sunday, 26th March 2023, 10:43 am

കാണാനും സുന്ദരന്‍, മികച്ച പ്രകടനവും; മെസിയും റോണോയുമല്ല, അവനാണ് മികച്ചത്: നൈജീരിയന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളായ മെസിയെയും റൊണാള്‍ഡോയെക്കാളും തനിക്കിഷ്ടം ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെയാണെന്ന് നൈജീരിയന്‍ ആക്ട്രസ് ആഞ്ചെല ഇഗ്വവോന്‍.

തനിക്ക് മെസിയെയും റൊണാള്‍ഡോയെയും ഇഷ്ടമാണെന്നും എന്നാല്‍ നെയ്മറിനെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നും ആഞ്ചെല പറഞ്ഞു. കഴിവിന്റെ കാര്യത്തില്‍ മാത്രമല്ലെന്നും കാണാനും നെയ്മര്‍ കൊള്ളാമെന്നും അവര്‍ പറഞ്ഞു. നൈജീരിയന്‍ പത്രമായ പഞ്ചിനോടാണ് (Punch) ആഞ്ചെല ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘എനിക്ക് ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഇഷ്ടമാണ്. പക്ഷെ നെയ്മറെ ഞാന്‍ ഒത്തിരി സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹമാണ് എന്റെ ഫേവറേറ്റ്. നെയ്മര്‍ മികച്ച ഫുട്‌ബോളറും നല്ല കഴിവുള്ളയാളുമാണ്. മാത്രവുമല്ല താരത്തെ കാണാനും കൊള്ളാം. എല്ലാം കൊണ്ടും മുന്നിട്ട് നില്‍ക്കുന്നത് നെയ്മര്‍ തന്നെയാണ്,’ ആഞ്ചെല പറഞ്ഞു.

കരിയറിലൂടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റാന്‍ നെയ്മര്‍ക്ക് സാധിച്ചിട്ടുണ്ട്. പി.എസ്.ജിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറിയ താരത്തിന് പക്ഷെ ലോകകപ്പിന് ശേഷം തന്റെ പഴയ മികവിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന് ലീഗ് വണ്ണില്‍ ലോസ്‌ക് ലില്ലിക്കെതിരായ മത്സരത്തില്‍ ഗുരുതരമായി പരിക്കേറ്റതോടെ മൈതാനത്ത് നിന്നും പുറത്തായിരിക്കുകയാണ് താരം. ഈ സീസണില്‍ പി.എസ്.ജിക്കായി 15 ഗോളുകളാണ് നെയ്മര്‍ അക്കൗണ്ടിലാക്കിയിരിക്കുന്നത്.

Content Highlights: Nigerian Acterss Angela Eguavoen explains why Neymar becomes her favorite ahead of Cristiano Ronaldo and Lionel Messi

Latest Stories

We use cookies to give you the best possible experience. Learn more