മോസ്കോ: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ അര്‍ജന്റീന, നൈജീരീയയെ നേരിടാന്‍ ഒരുങ്ങവെ വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചിച്ച് അഷില്ലസ് പൂച്ച. അര്‍ജന്റീനയെ തോല്‍പ്പിച്ച് നൈജീരീയ ക്വാര്‍ട്ടറിലേക്ക് മുന്നേറുമെന്നാണ് പൂച്ചയുടെ പ്രവചനം.
ലോകകപ്പില്‍ ഇതുവരെ നടത്തിയ പ്രവചനമെല്ലാം കൃത്യമാക്കിയതിനാല്‍ ലോകം കൗതുകത്തോടെ നോക്കുന്ന പൂച്ചയുടെ ഇന്നത്തെ പ്രവചനം ശരിയാണൊ എന്ന് കണ്ടറിയാം.
റഷ്യയുടെ ഉദ്ഘാടന മത്സരവും രണ്ടാം മത്സരവും പൂച്ച കൃത്യമായി പ്രവചിച്ചിരുന്നു. കൂടാതെ ഇറാന്, മൊറോക്കോ മത്സരവും, ബ്രസീല്‍, കോസ്റ്റോറിക്കാ മത്സരത്തിന്റെ പ്രവചനത്തിലും പൂച്ചയ്ക്ക് തെറ്റിയില്ല.
സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ അഷില്ലസ് എന്ന ബധിരനായ പൂച്ചയാണ് ഇത്തവണത്തെ ലോകകപ്പില്‍ പ്രവചനങ്ങള്‍ നടത്തുന്നത്. മത്സരത്തില്‍ ഏറ്റുമുട്ടുന്ന രാജ്യങ്ങളുടെ പതാക ഉറപ്പിച്ച രണ്ട് പാത്രങ്ങളില്‍ ഒരേ അളവിലുള്ള ഭക്ഷണം വെച്ചാണ് പ്രവചനം നടത്തുന്നത്. ഏതു രാജ്യത്തിന്റെ പതാകയുള്ള പാത്രത്തില്‍ നിന്നാണോ പൂച്ച ഭക്ഷണം കഴിക്കുന്നത് അവരായിരിക്കും വിജയികള്‍. കഴിഞ്ഞവര്‍ഷം റഷ്യയില്‍ നടന്ന കോണ്‍ഫെഡറേഷന്‍സ് കപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച് അഷില്ലസ് നേരത്തേതന്നെ താരമായിരുന്നു.
2010 ലോകകപ്പില്‍ പോള്‍ നീരാളിയുടെ പ്രവചനങ്ങളായിരുന്നു കൗതുകം. സ്പെയിനിന്റെ കിരീടനേട്ടം വരെ പോള്‍ നീരാളി പ്രവചിച്ചിരുന്നു. അഷില്ലസിന്റെ പ്രവചനം എത്രമാത്രം ശരിയായിരിക്കുമെന്ന് വരും ദിനങ്ങളിലറിയാം.