| Tuesday, 16th February 2021, 10:21 am

ലോക വ്യാപാര സംഘടനയെ നയിക്കാന്‍ ആദ്യമായി വനിതയെത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെനീവ: ലോക വ്യാപാര സംഘടനയെ നയിക്കാന്‍ ആദ്യമായി വനിതയെത്തുന്നു. ഒകാന്‍ജോ ഉവൈലയാണ് സംഘടനയുടെ തലപ്പത്തേക്ക് എത്തുന്നത്. സംഘടനയുടെ ഡയറക്ടര്‍ ജനറലാകുന്ന ആഫ്രിക്കയില്‍ നിന്നുള്ള ആദ്യ വ്യക്തി കൂടിയാണ് ഒകാന്‍ജോ.

മുന്‍ നൈജീരിയന്‍ ധനകാര്യ മന്ത്രിയും ലോക ബാങ്ക് പ്രതിനിധിയുമായിരുന്ന ഒകാന്‍ജോയെ കഴിഞ്ഞ ദിവസമാണ് ഡയറക്ടര്‍ ജനറലായി തെരഞ്ഞെടുത്തത്. പ്രത്യേക വെര്‍ച്ച്വല്‍ മീറ്റിംഗ് നടത്തിയായിരുന്നു തെരഞ്ഞെടുപ്പും ഔദ്യോഗിക പ്രഖ്യാപനവും.

മാര്‍ച്ച് ഒന്നിനായിരിക്കും ഒകാന്‍ജോ സ്ഥാനമേറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിക്കുക. 2025 ആഗസ്റ്റ് 31 വരെയാണ് കാലാവധി. സംഘടനയുടെ നിയമാവലി പ്രകാരം ഡയറക്ടര്‍ ജനറലിന്റെ കാലാവധി നീട്ടാന്‍ സാധിക്കും.

കൊവിഡിനെയും ലോക്ക്ഡൗണിനെയും തുടര്‍ന്ന് ലോകമെമ്പാടും വ്യാപാരമേഖല വലിയ നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍ വിപണിയെ പുനരുജ്ജീവിപ്പിക്കാനുതകുന്ന തരത്തിലുള്ള ശക്തമായ നടപടികള്‍ ലോകവ്യാപര സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കി, സംഘടനയെ സജീവമായ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുകയായിരിക്കും പുതിയ ഡയറക്ടര്‍ ജനറലായ ഒകാന്‍ജോ നേരിടുന്ന പ്രധാന വെല്ലുവിളി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Nigeria’s Okonjo-Iweala named first female, African WTO Director General

We use cookies to give you the best possible experience. Learn more