| Saturday, 28th September 2019, 9:55 am

നൈജീരിയയില്‍ മത പഠനത്തിന്റെ പേരില്‍ ക്രൂര മര്‍ദനം; കുട്ടികളടക്കം 300 പേരെ രക്ഷപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഡൂന: നൈജീരിയയില്‍ മതപഠനത്തിന്റെ പേരില്‍ കുട്ടികളടക്കം 300-ഓളം പേര്‍ക്കെതിരെ ക്രൂരമായ അക്രമണം. ലൈംഗികാതിക്രമത്തിനിരയായവരും കുറവല്ല. പലരേയും ചങ്ങലകളില്‍ ബന്ധികളാക്കിയ നിലയിലായിരുന്നു.

വടക്കന്‍ നൈജീരിയയിലെ ഇസ്ലാമിക് സ്‌കൂളിലാണ് മതപഠനത്തിന്റെ പേരില്‍ ക്രൂരമായ ആക്രമണം നടന്നത്. സംശയാസ്പദമായ സാഹചര്യത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് സംഭവത്തെ കുറിച്ച് പുറം ലോകമറിയുന്നത്. തടവറയിലാക്കിയ എല്ലാവരെയും പൊലീസ് മോചിപ്പിച്ചു.]

കൈയും കാലും ചങ്ങലകളിലും ലോഹചക്രത്തിലും കുരുക്കിയ നിലയിലായിരുന്നു പലരും. പലരേയും പട്ടിണിക്കിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നൈജീരിയയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ മാത്രമല്ല, അയല്‍ രാജ്യങ്ങളായ ബര്‍ക്കിനാഫാസോ, മലി, ഘാന തുടങ്ങിയ പ്രദേശത്തുള്ളവരും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

രക്ഷിതാക്കള്‍ ഉപേക്ഷിച്ചവരും അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരുമായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രം കൂടിയാണിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരടക്കം ഏഴുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കുട്ടികള്‍ കേന്ദ്രത്തിലെത്തിപ്പെട്ടതിനെ തുടര്‍ന്നുള്ള വിവരങ്ങള്‍ വിശദമായി അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more