സംഗതി സീരിയസാണ്, ശശികലയ്ക്കുള്ള മറുപടി ട്രോളില്‍ പോര
Daily News
സംഗതി സീരിയസാണ്, ശശികലയ്ക്കുള്ള മറുപടി ട്രോളില്‍ പോര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th September 2016, 7:12 pm

ഞങ്ങള്‍ മാത്രമാണ് ശരിയെന്നും ഇവിടെ ഞങ്ങള്‍ക്ക് വേണ്ടത് മാത്രം മതിയെന്നുമുള്ള ഫാസിസ്റ്റ് ആശയത്തിന്റെ അപകടരമായ വാദങ്ങളാണ് ശശികല ടീച്ചര്‍  ഏഷ്യാനെറ്റ് ന്യൂസ്
പരിപാടിയില്‍ ഉടനീളം ഉയര്‍ത്തിപ്പിടിച്ചത്. ഇതിനെയെല്ലാം കേവലം ട്രോളുകള്‍ കൊണ്ടോ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് വിമര്‍ശനങ്ങള്‍ കൊണ്ടോ പ്രതികരിച്ച് അവസാനിപ്പിക്കേണ്ടതല്ല. മറിച്ച് സംഘപരിവാര്‍ നടത്തുന്ന ഈ കുടിലമായ ആശയ പ്രചരണങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ബദലുകള്‍ കണ്ടെത്തണം.


quote-mark

ചരിത്രത്തില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമല്ലാത്തതെല്ലാം മുഴുവന്‍ നീക്കുകയെന്നതാണ് ഇപ്പോള്‍ സംഘപരിവാര്‍ ചെയ്യുന്നത്. ഇതിന്റെ ആദ്യ പടിയാണ് ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനടക്കമുള്ള പല സംസ്ഥാനങ്ങളിലും സ്വന്തം രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തയുള്ള സിലബസ് നിര്‍മ്മിക്കുന്നത്.


ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ പങ്കെടുത്ത ഏഷ്യാനെറ്റിലെ പോയന്റ് ബ്ലാങ്ക്  ഒരു രാഷ്ട്രീയ തുറന്ന് പറച്ചിലാണ്. സംഘപരിവാറിന്റെ രാഷ്ട്രീയത്തിന്റെ ഭയാനകമായ മുഖംമൂടി തുറന്ന് കാട്ടുകയാണ് ജിമ്മി അഭിമുഖത്തിലൂടെ ചെയ്തത്. ഞങ്ങള്‍ മാത്രമാണ് ശരിയെന്നും ഇവിടെ ഞങ്ങള്‍ക്ക് വേണ്ടത് മാത്രം മതിയെന്നുമുള്ള ഫാസിസ്റ്റ് ആശയത്തിന്റെ അപകടരമായ വാദങ്ങളാണ് ശശികല ടീച്ചര്‍ ആ പരിപാടിയില്‍ ഉടനീളം ഉയര്‍ത്തിപ്പിടിച്ചത്. ഇതിനെയെല്ലാം കേവലം ട്രോളുകള്‍ കൊണ്ടോ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് വിമര്‍ശനങ്ങള്‍ കൊണ്ടോ പ്രതികരിച്ച് അവസാനിപ്പിക്കേണ്ടതല്ല. മറിച്ച് സംഘപരിവാര്‍ നടത്തുന്ന ഈ കുടിലമായ ആശയ പ്രചരണങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ബദലുകള്‍ കണ്ടെത്തണം.

ഓണാഘോഷത്തിന്റെ നിലവിലുള്ള പല രീതിയിലും വലിയ എതിര്‍പ്പുകള്‍ നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ, സംഘപരിവാര്‍ ഓണത്തിനെ വാമന ജയന്തിയായി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഓണാഘോഷം ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്.


Related: വാവര്‍ മുസ്‌ലീമാണെന്നതിന് രേഖകളുണ്ട്; ശശികലയ്ക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്‍


 

ഓണമെന്ന കീഴാള രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ആഘോഷത്തിനെ സവര്‍ണവത്കരിച്ചാണ് ഇന്ന് കൊണ്ടാടുന്നതെന്നത് സംഘപരിവാറിനെതിരെ പ്രതിരോധം തീര്‍ക്കുമ്പോഴും മറക്കാനാവില്ല. അസുര രാജാവായിരുന്ന മഹാബലിയെ സവര്‍ണന്റെ മേലങ്കി അണിയിച്ചാണ് ഇന്ന് ആഘോഷങ്ങള്‍ നടത്തുന്നത്.

വെളുത്ത, കുടവയറനായ, പൂണുല്‍ ധരിച്ച മാവേലിയുടെ ബിംബ സൃഷ്ടി കേവലം ഒരു കടന്ന് വരവല്ല. അതിന്റെ രാഷ്ട്രീയ മാനങ്ങള്‍ വളരെ വലുതാണെന്ന് നാം തിരിച്ചറിയാതെ പോകുന്നിടത്താണ് സംഘപരിവാര്‍ വിജയിക്കുന്നത്. ദ്രാവിഡനായ മഹാബലിക്ക് ഒരു സവര്‍ണ സ്വത്വം നാം ഇന്ന്  ചാര്‍ത്തി നല്‍കി കഴിഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സംഘപരിവാറിന്റെ ഇടപെടലുകള്‍ ഉണ്ടാവുന്നത്. മഹാബലിയെ ഇവിടെ നിന്ന് തുടച്ച് നീക്കാനും പകരം ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായ വാമനന്റെ ഉത്സവമാക്കി ഓണത്തിനെ മാറ്റാന്‍ ശ്രമിക്കുന്നത്.


ആശയപരമായടക്കം പല വ്യത്യാസങ്ങളും ഇടതുപക്ഷവും അംബേദ്കറേറ്റ് സംഘടനകളും തമ്മിലുണ്ടെങ്കിലും ഫാസിസം തോളില്‍ കയറിയിരുന്ന് തല കടിക്കാന്‍ തുടങ്ങിയ ഈ കാലത്ത് ഇത്തരം വൈവിധ്യങ്ങളുടെ പ്രതിരോധ രാഷ്ട്രീയം ആവശ്യമാണ്. മറ്റെല്ലാം മാറ്റി വെച്ച് സംഘപരിവാറിനെ പ്രതിരോധിക്കാന്‍ നാം ഒരുമിക്കേണ്ടതുണ്ട്. എം.എന്‍ വിജയന്‍മാഷ് പറഞ്ഞ പോലെ”തല പോവുന്ന കാലത്ത് ഹെയര്‍ സ്റ്റൈലിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലല്ലോ”.


point-blank

പോയിന്റ് ബ്ലാങ്കിലുടനീളം ശശികല ടീച്ചര്‍ വിഷയങ്ങളെ അഡ്രസ്സ് ചെയ്യുന്നില്‍ വച്ച് പുലര്‍ത്തിയിരുന്ന രീതി പരിശോധിച്ചാല്‍ അതിലെ സംഘപരിവാറിന്റെ അജണ്ട മനസിലാകും. എല്ലാം ഭൂരിപക്ഷത്തിന്റെ വിശ്വാസത്തില്‍ മാത്രം അടിസ്ഥാനപ്പെടുത്തി നിലനില്‍ക്കണമെന്ന് അവര്‍ തുറന്ന് പറയുന്നുണ്ട്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ എല്ലാം സംഘപരിവാറിന് അനുകൂലമായിരിക്കണം. ദളിത് സ്വത്വമുള്ള ഓണവും മഹിഷാസുര ജയന്തിയുമെല്ലാം പ്രാധാന്യം അര്‍ഹിക്കുന്നത് ഈ സാഹചര്യത്തിലാണ്.

ഡോ. അംബേദ്കര്‍ ഇന്ന് സംഘപരിവാറിന്റെ പല പരിപാടികളുടെ പോസ്റ്ററുകളിലും ഇടം നേടിയിരിക്കുന്നു. ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയവരെ എങ്ങനെയാണോ സംഘപരിവാര്‍ കാവിവത്കരിക്കാന്‍ ശ്രമിച്ചത് അങ്ങനെ തന്നെയാണ് അബേദ്കറെന്ന ഹിന്ദു മതത്തിനെ ഡൈനാമിറ്റ് വെച്ച് പൊട്ടിക്കണമെന്ന് പറഞ്ഞ ജാതി വിരുദ്ധ പോരാളിയിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനെ അനുകൂലിക്കാതെയിരുന്ന അംബേദ്കറുടെ നിലപാടുകള്‍ ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലാണ് താഴ്ന്ന ജാതിക്കാര്‍ക്ക് ജീവിക്കാനുള്ള സാഹചര്യമുണ്ടായത് എന്നതിനാലാണ് താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള സമരത്തിന്റെ ഭാഗമാവാതെയിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇത്തരത്തില്‍ പൊതു സമൂഹത്തിന് അംഗീകരിക്കാന്‍ (ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍) കഴിയാത്ത എന്നാല്‍  ശക്തമായ വാദങ്ങളും നിലപാടുകളും ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയമാണ് അംബേദ്കറേറ്റ് രാഷ്ട്രീയം.

അടുത്ത പേജില്‍ തുടരുന്നു


ശബരിമല അയ്യപ്പന് വാവരെന്ന മുസ്‌ലിം സുഹ്യത്ത് ഒരിക്കലും ഉണ്ടാവില്ലെന്നും ഒരു സൗഹ്യദം ഉണ്ടാവുകയാണെങ്കില്‍ അത് മുസ്‌ലിം ആവില്ലെന്ന വാദം നമുക്ക് പക്ഷെ തമാശയായി തോന്നാം, എന്ത് വിഢ്ഡിത്തമാണ് പറയുന്നതെന്ന് പരിഹസിക്കാം, പക്ഷെ അക്ഷരാര്‍ത്ഥതില്‍ ശശികല പറഞ്ഞത് അവരുടെ രാഷ്ട്രീയമാണ്.


അത് കൊണ്ട് തന്നെയാണ് ശശികല ടീച്ചര്‍ ഇന്ത്യയിലെ ക്യാമ്പസുകളില്‍ ദളിത് സംഘടനകള്‍ വേണ്ടെന്ന വാദം ഉന്നയിക്കുന്നത്. അംബേദ്കറേറ്റ് നിലപാടുകള്‍ ഒരു രാഷ്ട്രീയ നിലപാടാണെന്ന് പോലും അംഗീകരിക്കാന്‍ സംഘപരിവാര്‍ തയ്യാറാവുന്നില്ല. ഇത് ദളിത് രാഷ്ട്രീയം അംഗീകരിക്കാനാവില്ലെന്ന അവരുടെ സവര്‍ണ്ണ ചിന്താഗതിയുടെ ഉല്‍പ്പന്നമാണ്.

ഇങ്ങനെയുള്ള ചിന്താഗതികളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുകയെന്ന വലിയ സാമൂഹിക ഉത്തരവാദിത്വത്തിന്റേതായ പങ്ക് നിര്‍വഹിക്കാനുള്ളത് ഇടതുപക്ഷത്തിനാണ്. അത് തിരിച്ചറിഞ്ഞ് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതില്‍ സംഭവിച്ച കാലതാമസമാണ് ഇന്ന് സംഘപരിവാറിന്റെ വളര്‍ച്ചക്ക് ഇടം നല്‍കിയത്. മുസാഫര്‍ നഗറും ഹരിയാനയിലെ ഘാപ്പ് പഞ്ചായത്തുകളും ഒഡീഷയിലെ കന്ദമാലുമെല്ലാം ഇടതുപക്ഷം തീര്‍ക്കേണ്ടിയിരുന്ന സംരക്ഷണ വലയത്തിന്റെ ശക്തിക്കുറവിന്റെ ഉല്‍പ്പന്നങ്ങളാണ്.

എസ്.എഫ്.ഐയും കെ.എസ്.യുവും എ.ബി.വി.പിയുമടക്കമുള്ള സംഘടനകള്‍ മതി എന്തിനാണ് ദളിത് സംഘടനകളെന്ന് ശശികല ടീച്ചര്‍ ചോദിക്കുമ്പോള്‍ ദളിത് സംഘടനകളുടെ ആവശ്യകത നാം തിരിച്ചറിയേണ്ടതുണ്ട് . മുഖ്യധാരാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കപ്പുറം ദളിത് സംഘടനകള്‍ക്ക് ഉയര്‍ത്താന്‍ കഴിയുന്ന വിഷയങ്ങളെ കുറിച്ച് – അതിന്റെ തീവ്രതയെ കുറിച്ച് നാം ചിന്തിക്കണം.

വൈകിയാണെങ്കിലും ഇത്തരം ചിന്തകളില്‍ നിന്നാണ് ഇടത് – അംബേദ്കര്‍ ഐക്യം നമ്മുടെ കലാലയങ്ങളില്‍ ഉണ്ടാവുന്നത്.(പോണ്ടിച്ചേരി സര്‍വകലാശാലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഈ സഖ്യം നിലനില്‍ക്കുന്നുണ്ട്). ആശയപരമായടക്കം പല വ്യത്യാസങ്ങളും ഇടതുപക്ഷവും അംബേദ്കറേറ്റ് സംഘടനകളും തമ്മിലുണ്ടെങ്കിലും ഫാസിസം തോളില്‍ കയറിയിരുന്ന് തല കടിക്കാന്‍ തുടങ്ങിയ ഈ കാലത്ത് ഇത്തരം വൈവിധ്യങ്ങളുടെ പ്രതിരോധ രാഷ്ട്രീയം ആവശ്യമാണ്. മറ്റെല്ലാം മാറ്റി വെച്ച് സംഘപരിവാറിനെ പ്രതിരോധിക്കാന്‍ നാം ഒരുമിക്കേണ്ടതുണ്ട്. എം.എന്‍ വിജയന്‍മാഷ് പറഞ്ഞ പോലെ”തല പോവുന്ന കാലത്ത് ഹെയര്‍ സ്റ്റൈലിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലല്ലോ”.


ഈ ഏകശിലാ നീക്കത്തെ ബഹുസ്വരതയിലൂടെ മാത്രമേ പ്രതിരോധിക്കാന്‍ കഴിയൂ. ഇതിനായി ഓണ പൂക്കളത്തില്‍ വെക്കുന്ന നാടിന്റെ നന്മയായിരുന്ന മഹാബലിയെ ചതിച്ച സവര്‍ണ്ണനായ വാമനന്റെ പ്രതീകമായ തൃക്കാക്കരയപ്പനെ ആദ്യം തന്നെ എടുത്ത് മാറ്റണം. ഹിന്ദു മതത്തിന്റെ അന്തസത്തയായി ചതിയെ നാം എന്തിനാണ് ഇത്ര കണ്ട് അംഗീകരിക്കുന്നത്.


vavr-mosque

ശബരിമല അയ്യപ്പന് വാവരെന്ന മുസ്‌ലിം സുഹ്യത്ത് ഒരിക്കലും ഉണ്ടാവില്ലെന്നും ഒരു സൗഹ്യദം ഉണ്ടാവുകയാണെങ്കില്‍ അത് മുസ്‌ലിം ആവില്ലെന്ന വാദം നമുക്ക് പക്ഷെ തമാശയായി തോന്നാം, എന്ത് വിഢ്ഡിത്തമാണ് പറയുന്നതെന്ന് പരിഹസിക്കാം, പക്ഷെ അക്ഷരാര്‍ത്ഥതില്‍ ശശികല പറഞ്ഞത് അവരുടെ രാഷ്ട്രീയമാണ്.

ഒരു ഹിന്ദുവിന്റെ സുഹ്യത്ത് മറ്റൊരു ഹിന്ദുവായിരിക്കുമെന്ന സംഘപരിവാറിന്റെ വിഷമയ രാഷ്ട്രീയത്തെ സമൂഹത്തിലേക്ക് വളരെ അപകടകരമായ വിധത്തില്‍ കുത്തിയിറക്കുകയാണ്. ആദ്യം ഗോസംരക്ഷകരുടെ അക്രമണം ഉണ്ടായപ്പോള്‍ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളുടെ അത്രകരുത്തൊന്നും അവസാനം അതേ വിഷയത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഉണ്ടായില്ല. ഇതെല്ലാം സര്‍വസാധാരണമാണെന്ന തരത്തിലേക്ക് വളരെ ശ്രദ്ധയോടെ നടപ്പാക്കുകയാണ് സംഘപരിവാരം.

കഴിഞ്ഞ വര്‍ഷം ജെ.എന്‍.യുവില്‍ മഹിഷാസുര ജയന്തിയാഘോഷം നടത്തിയപ്പോള്‍ സംഘപരിവാര്‍ നടത്തിയ ജനാധിപത്യ വിരുദ്ധമായ തേര്‍വാഴ്ച്ച നമ്മള്‍ കണ്ടതാണ്.  മഹിഷാസുരനെന്ന കീഴാള രാജാവിനെ ഓര്‍ക്കാന്‍ അവരുടെ പിന്‍ഗാമികളായ ആദിവാസികള്‍ക്കുള്ള അവകാശത്തെയും വിശ്വാസത്തെയും കുറിച്ചെന്താണ് ഹിന്ദു സംരക്ഷകരെന്ന് സ്വയം പറഞ്ഞ് നടക്കുന്ന സംഘപരിവാര്‍ പറയാന്‍ മടിക്കുന്നത്. അതോ മണ്ണിന്റെ മക്കളായ ആദിവാസികള്‍ക്ക് അതിന് അവകാശമില്ലേ?

സംഘപരിവാറിന് അനുകൂലമാവാതെയുള്ള ഐതീഹ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നതും എണ്‍പത് ശതമാനത്തോളം ഹിന്ദുക്കളുള്ള നാട്ടില്‍(ശശികല ടീച്ചര്‍ പറഞ്ഞത്) തങ്ങളുടെ വിശ്വാസങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നതും നമുക്ക് മനസിലാക്കി തരുന്നത് നമ്മുടെ നാടിന്റെ ഭരണഘടനാ അവകാശങ്ങള്‍ എങ്ങോട്ടാണ് പോവുന്നതെന്നാണ്.

അടുത്ത പേജില്‍ തുടരുന്നു


തങ്ങളുടെ ആശയങ്ങള്‍ വിദ്യാഭ്യാസ മേഖലയിലൂടെ കുത്തിവെച്ച് തുടങ്ങുന്ന ഈ പ്രകൃയ ബീഫ് പോലെയുള്ള ഭക്ഷ്യവസ്തുക്കളുടെ നിരോധനത്തിലൂടെയും മതാഘോഷങ്ങളില്‍ നിന്ന് മഹിഷാസുര ജയന്തി പോലെയുള്ള ദളിത്‌സ്വത ആഘോഷങ്ങളെ ഇല്ലായ്മ ചെയ്തും ഓണത്തെ വാമന ജയന്തിയാക്കി സവര്‍ണവത്കരിച്ചും നടപ്പാക്കും.


beef-ban

“മോദി ഇന്ത്യ”യുടെ മേക്ക് ഇന്‍ ഇന്ത്യ പൂര്‍ത്തിയാവുന്നതോടെ ഇന്ത്യയുടെ മതേതരമുഖത്തിന്റെ വിവിധ വര്‍ണങ്ങളെല്ലാം മാഞ്ഞ് കാവിയെന്ന ഒറ്റ നിറമായി മാറും. ഇത് കൊണ്ടാണ് ദുര്‍ഗയെന്ന ആര്യന്മാരുടെ വേശ്യ മഹിഷാസുരന്‍ എന്ന ദ്രാവിഡ രാജാവിനെ കീഴ്‌പെടുത്തിയ യുദ്ധത്തിന്റെ ഐതീഹ്യം പറയുമ്പോള്‍ അതിനെതിരെ വളരെ അക്രണോത്സുകമായി ഞങ്ങളുടെ വിശ്വാസത്തെ ഹനിച്ചുവെന്ന് പറഞ്ഞ് പ്രശ്‌നവത്കരിക്കുന്നത്. അതേ ആളുകള്‍ തന്നെയാണ് ആദിവാസികളുടെ വിശ്വാസമായ മഹിഷാസുരനെയും മലയാളിയുടെ വിശ്വാസമായ മഹാബലിയെയും സമൂഹത്തില്‍ നിന്ന് തുടച്ച് നീക്കാന്‍ തുടങ്ങുന്നത്.

ചരിത്രത്തില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമല്ലാത്തതെല്ലാം മുഴുവന്‍ നീക്കുകയെന്നതാണ് ഇപ്പോള്‍ സംഘപരിവാര്‍ ചെയ്യുന്നത്. ഇതിന്റെ ആദ്യ പടിയാണ് ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനടക്കമുള്ള പല സംസ്ഥാനങ്ങളിലും സ്വന്തം രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തയുള്ള സിലബസ് നിര്‍മ്മിക്കുന്നത്. വരേണ്യ ഭാഷയായ സംസ്‌കൃതം നിര്‍ബന്ധമാക്കുന്നതടക്കമുള്ളവ ഇതിന്റെ ഭാഗമാണ്. സംഘപരിവറിന്റെ ഏകശില സിദ്ധാന്തത്തിലേക്ക് സമൂഹത്തെ എത്തിക്കുകയെന്നത് വളരെ സുഖകരമായി ഈ സാഹചര്യത്തില്‍ നടപ്പാക്കുവാന്‍ കഴിയും.


Read more: വിവാദപരാമര്‍ശം നടത്തിയത് ലീലാ മേനോനുമായുള്ള സംഭാഷണത്തിനിടെ: മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന സുഗതകുമാരിയുടെ വാദം തെറ്റ്


തങ്ങളുടെ ആശയങ്ങള്‍ വിദ്യാഭ്യാസ മേഖലയിലൂടെ കുത്തിവെച്ച് തുടങ്ങുന്ന ഈ പ്രകൃയ ബീഫ് പോലെയുള്ള ഭക്ഷ്യവസ്തുക്കളുടെ നിരോധനത്തിലൂടെയും മതാഘോഷങ്ങളില്‍ നിന്ന് മഹിഷാസുര ജയന്തി പോലെയുള്ള ദളിത്‌സ്വത ആഘോഷങ്ങളെ ഇല്ലായ്മ ചെയ്തും ഓണത്തെ വാമന ജയന്തിയാക്കി സവര്‍ണവത്കരിച്ചും നടപ്പാക്കും.

ഈ ഏകശിലാ നീക്കത്തെ ബഹുസ്വരതയിലൂടെ മാത്രമേ പ്രതിരോധിക്കാന്‍ കഴിയൂ. ഇതിനായി ഓണ പൂക്കളത്തില്‍ വെക്കുന്ന നാടിന്റെ നന്മയായിരുന്ന മഹാബലിയെ ചതിച്ച സവര്‍ണ്ണനായ വാമനന്റെ പ്രതീകമായ തൃക്കാക്കരയപ്പനെ ആദ്യം തന്നെ എടുത്ത് മാറ്റണം. ഹിന്ദു മതത്തിന്റെ അന്തസത്തയായി ചതിയെ നാം എന്തിനാണ് ഇത്ര കണ്ട് അംഗീകരിക്കുന്നത്.


എസ്.എഫ്.ഐയും കെ.എസ്.യുവും എ.ബി.വി.പിയുമടക്കമുള്ള സംഘടനകള്‍ മതി എന്തിനാണ് ദളിത് സംഘടനകളെന്ന് ശശികല ടീച്ചര്‍ ചോദിക്കുമ്പോള്‍ ദളിത് സംഘടനകളുടെ ആവശ്യകത നാം തിരിച്ചറിയേണ്ടതുണ്ട് . മുഖ്യധാരാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കപ്പുറം ദളിത് സംഘടനകള്‍ക്ക് ഉയര്‍ത്താന്‍ കഴിയുന്ന വിഷയങ്ങളെ കുറിച്ച് – അതിന്റെ തീവ്രതയെ കുറിച്ച് നാം ചിന്തിക്കണം.വൈകിയാണെങ്കിലും ഇത്തരം ചിന്തകളില്‍ നിന്നാണ് ഇടത് – അംബേദ്കര്‍ ഐക്യം നമ്മുടെ കലാലയങ്ങളില്‍ ഉണ്ടാവുന്നത്.


azadi

ചിലതെല്ലാം പൊളിച്ച് കളയേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് ഓണവുമായി ബന്ധപ്പെട്ടുള്ള ഇത്തരം വിശ്വാസങ്ങള്‍. “ചതിയനെ ആരാധിക്കുന്ന സമൂഹ”മാണ് നമ്മുടേത്. അതിന്റെ ഉദാഹരണമാണ് വാമന ക്ഷേത്രങ്ങള്‍. കീഴാളനായതിനാല്‍ മാത്രം മഹിഷാസുരനെ ചതിച്ച് കൊന്ന ദുര്‍ഗയെയും നമ്മള്‍ ആരാധിക്കുന്നു. ഇത്തരമൊരിടത്തില്‍ നാം മഹിഷാസുര ജയന്തി ആഘോഷിക്കുന്നത് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ടെന്ന് തോന്നുന്നു.

ഇങ്ങനെയുള്ള ഇടപെലുകളിലൂടെ മാത്രമേ പ്രതിസംസ്‌കാരങ്ങള്‍(counter culture)സൃഷ്ടിക്കാനാവുകയുള്ളു. അറിയാതെയാണെങ്കിലും നാം  വീണ് പോവുന്ന സാംസ്‌കാരിക ആധിപത്യത്തില്‍(cultural hegemony)നിന്ന് രക്ഷ നേടാന്‍ പ്രതിസംസ്‌കാര സൃഷ്ടിക്ക് വലിയ പങ്ക് വഹിക്കാനാവും.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ നാടായ തമിഴ്‌നാട്ടിലെ മുന്‍മുഖ്യമന്ത്രി കരുണാനിധി ഒരിക്കല്‍ പറയുകയുണ്ടായി “ഞങ്ങള്‍ തമിഴരുടെ പാരമ്പര്യം രാവണനിലാണ് അല്ലാതെ രാമനിലല്ല.” ഇത്തരത്തില്‍ ചില പൊളിച്ചെഴുത്തുകാര്‍, ചില പ്രതിസംസ്‌കാര സൃഷ്ടികള്‍ ഇതെല്ലാം അത്യന്താപേക്ഷികമാണ്.

ഈ നാടിന്റെ ചരിത്രം കാവിവത്കരിക്കപ്പെടാതിരിക്കാനും ശശികലയടക്കമുള്ളവര്‍ മുന്നോട്ട് വെക്കുന്ന ഹൈന്ദവ വര്‍ഗീയ രാഷ്ട്രീയത്തോട് പൊരുതുന്ന കീഴാള സ്വത്വങ്ങള്‍ക്ക് സംരക്ഷണമൊരുക്കാനും ഇടത് – അബേദ്കര്‍ ആശയ സഖ്യത്തിന് കഴിയേണ്ടതുണ്ട്.

ലേഖകന്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥിയാണ്‌