എന്‍.ഡി ടി.വി എക്‌സിക്യുട്ടീവ് എഡിറ്റര്‍ നിധി റസ്ദാന്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നെന്ന് സൂചന. നിധി റസ്ദാന്‍ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
‘എന്‍.ഡി ടി.വിയിലെ 21 വര്‍ഷത്തെ ജീവിതത്തിനൊടുവില്‍ ഞാന്‍ മുന്നോട്ടുപോക്കില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ജേണലിസം പ്രൊഫസറായി ജോലി ആരംഭിക്കും’, നിധി റസ്ദാന്‍ ട്വീറ്റ് ചെയ്തു.
22 വര്‍ഷം തന്നെ വിശ്വസിച്ച സഹപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും അവര്‍ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. എന്‍.ഡി ടിവിയില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നെന്നും അവര്‍ പറഞ്ഞു.
കത്വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് റിപ്പോര്‍ട്ട് ചെയതിന് നിധി റസ്ദാന് അടുത്തിടെ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റേതാണ് പുരസ്‌കാരം.
വിഷയത്തില്‍ മികച്ച റിപ്പോര്‍ട്ടിങ് ചെയ്തതിന് ജ്യൂറി നിധിയെ തെരഞ്ഞെടുക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ