2024 വിമണ്‍സ് ഏഷ്യാ കപ്പില്‍ കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാന് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. യു.എ.ഇയെ പത്ത് വിക്കറ്റുകള്‍ക്കാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 35 പന്തുകളും പത്ത് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ നിദ ദര്‍ മത്സരത്തില്‍ രണ്ട് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയിരുന്നു. ക്യാപ്റ്റന്‍ എന്നതിന് പുറമെ മികച്ച ഓള്‍ റൗണ്ടറാണ് താരം.
ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ മിന്നും പ്രകടനമാണ് പാകിസ്ഥാന് വേണ്ടി ഈ ഓള്‍ റൗണ്ടര്‍ കാഴ്ചവെക്കുന്നത്. മാത്രമല്ല വ്യക്തികത കരിയറിലും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ടി-20യില്‍ 100+ വിക്കറ്റും 1000 റണ്‍സും പൂര്‍ത്തിയാക്കുന്ന താരമാകാനാണ് താരത്തിന് സാധിച്ചത്. ഈ നാഴികകല്ല് പിന്നിടാന്‍ നേരത്തെ താരത്തിന് സാധിച്ചിരുന്നു.
വിമണ്‍സ് ടി-20 ഇന്റര്‍നാഷണലില്‍ 1000 റണ്‍സ് വിത്ത് 100+ വിക്കറ്റ് നേടുന്ന താരം, രാജ്യം, റണ്‍സ്, വിക്കറ്റ്
നിദ ദിര്‍ – പാകിസ്ഥാന്‍ – 1941 – 141*
ദീപ്തി ശര്‍മ – ഇന്ത്യ – 1020 – 129
എല്ലിസ് പെരി – ഓസ്‌ട്രേലിയ – 1878 – 126
സോഫീ ഡിവൈന്‍ – 3268 – 117
നാളെ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ സെമി ഫൈനലിനാണ് പാകിസ്ഥാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങുന്നത്. രാങ്കിരി ധാംമ്പുള്ള സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Nida Dir In Record Achievement In T-20i