ന്യൂദല്‍ഹി: നര്‍ത്തകി മല്ലിക സാരാഭായിയെ മുഖ്യതിഥിയായി ക്ഷണിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ ബിരുദദാന ചടങ്ങ് മാറ്റിവെച്ചു. അപ്രതീക്ഷിത സാഹചര്യം കണക്കിലെടുത്താണ് ചടങ്ങ് മാറ്റിവെക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. വെള്ളിയാഴ്ച്ച നടത്താനിരുന്ന ചടങ്ങ് മാറ്റി വെച്ചതായി അറിയിച്ചുകൊണ്ട് സാരാഭായിക്ക് ഇമെയില്‍ ലഭിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകയായ മല്ലിക സരാഭായി പൗരത്വഭേദഗതി നിയമത്തിനെതിരേയും രംഗത്തെത്തിയിരുന്നു. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് എന്‍.ഐ.ഡിയുടെ പരിപാടിക്ക് മുഖ്യാതിഥിയായി മല്ലിക സാരാഭായിയെ ക്ഷണിക്കുന്നത്.
1961 ല്‍ കേന്ദ്രം ഫോര്‍ഡ് ഫൗണ്ടേഷനും സാരാഭായി കുടുംബത്തോടൊപ്പവും ചേര്‍ന്ന് ആരംഭിച്ചതാണ് എന്‍.ഐ.ഡി. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന് കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
അതേസമയം മല്ലികാസാരാഭായി മുഖ്യ അതിഥിയായതിനാല്‍ കേന്ദ്രം ഇടപെട്ടതിനെ തുടര്‍ന്നാണ് ബിരുദാനന്തര ചടങ്ങ് മാറ്റിവെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ