| Friday, 24th April 2020, 12:39 pm

'കൊറോണയിൽ നിന്ന് രക്ഷതേടാൻ നിക്കോട്ടിൻ'; പുതിയ പഠനവുമായി ഫ്രാൻസിലെ ​ഗവേഷകർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: കൊറോണ വൈറസ് ശരീരത്തിലെത്താതിരിക്കാൻ നിക്കോട്ടിൻ സഹായകമാകുമെന്ന പഠനം പുറത്ത് വിട്ട് ഫ്രാൻസിലെ ​ഗവേഷകർ.നിക്കോട്ടിൻ സെൽ റിസപ്ട്ടേഴ്സിൽ ഒട്ടിപ്പിടിച്ചിരിന്നു വൈറസിന് ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ തടസം സൃഷ്ടിക്കുമെന്നാണ് പഠനം പറയുന്നത്. ശരീരത്തിലെ നിക്കോട്ടിൻ കൊറോണ വെെറസ് പടരുന്നത് തടയുമെന്നും പഠനം പറയുന്നു. നിക്കോട്ടിന്റെ ഉപയോ​ഗം വൈറസ് പ്രതിരോധത്തിനും സഹായകമാകുമോ എന്ന് വിഷയത്തിൽ തുടർ പഠനം നടത്തുകയാണിവരിപ്പോൾ.

പാരീസ് ആശുപത്രിയിലെ 343 പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ​ഗവേഷകർ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ നിക്കോട്ടിൻ സഹായിക്കുമെന്ന നിരീക്ഷണത്തിൽ എത്തിച്ചേർന്നത്. സമാനമായി കണ്ടെത്തലിലേക്ക് നേരത്തെ ന്യൂ ഇം​ഗ്ലണ്ട് ജേണൽ ഓഫ് മെഡിസിന്റെ പഠനവുമെത്തിയിരുന്നു.പഠനത്തിന് ആരോ​ഗ്യ അധികൃതരുടെ അം​ഗീകാരത്തിനായി കാത്തിരിക്കുകയാണ് ഫ്രാൻസിലെ ​ഗവേഷകരിപ്പോൾ.

അതേസമയം പഠനം വിജയകരമാണെങ്കിൽ തന്നെ നിക്കോട്ടിന്റെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കുന്നതിൽ മെഡിക്കൽ രം​ഗത്ത് നിന്ന് തന്നെ നിരവധി പേർ വിമർശനം ഉന്നയിച്ച് രം​ഗത്തുണ്ട്. നിക്കോട്ടിന്റെ പാർശ്വഫലങ്ങൾ മറന്നു പോകരുതെന്ന് ഫ്രാൻസിലെ മുതിർന്ന ആരോ​ഗ്യ ഉ​ദ്യോ​ഗസ്ഥനായ ജെറോം സാലോമോൻ പറഞ്ഞു. ഫ്രാൻസിൽ 75000ത്തിലധികം ആളുകളാണ് പ്രതിവർഷം പുകവലിയും അനുബന്ധമായി ഉണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങളും മൂലം മരണപ്പെടുന്നത്.

കൊവിഡ് വലിയ പ്രതിസന്ധിയാണ് ഫ്രാൻസിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 21000ത്തിലധികം ആളുകൾ ഫ്രാൻസിൽ കൊവിഡ് ബാധിച്ച് മരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more