പാരീസ്: കൊറോണ വൈറസ് ശരീരത്തിലെത്താതിരിക്കാൻ നിക്കോട്ടിൻ സഹായകമാകുമെന്ന പഠനം പുറത്ത് വിട്ട് ഫ്രാൻസിലെ ഗവേഷകർ.നിക്കോട്ടിൻ സെൽ റിസപ്ട്ടേഴ്സിൽ ഒട്ടിപ്പിടിച്ചിരിന്നു വൈറസിന് ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ തടസം സൃഷ്ടിക്കുമെന്നാണ് പഠനം പറയുന്നത്. ശരീരത്തിലെ നിക്കോട്ടിൻ കൊറോണ വെെറസ് പടരുന്നത് തടയുമെന്നും പഠനം പറയുന്നു. നിക്കോട്ടിന്റെ ഉപയോഗം വൈറസ് പ്രതിരോധത്തിനും സഹായകമാകുമോ എന്ന് വിഷയത്തിൽ തുടർ പഠനം നടത്തുകയാണിവരിപ്പോൾ.
പാരീസ് ആശുപത്രിയിലെ 343 പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഗവേഷകർ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ നിക്കോട്ടിൻ സഹായിക്കുമെന്ന നിരീക്ഷണത്തിൽ എത്തിച്ചേർന്നത്. സമാനമായി കണ്ടെത്തലിലേക്ക് നേരത്തെ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിന്റെ പഠനവുമെത്തിയിരുന്നു.പഠനത്തിന് ആരോഗ്യ അധികൃതരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഫ്രാൻസിലെ ഗവേഷകരിപ്പോൾ.