|

മെസി ഇന്റര്‍മയാമിയില്‍ എത്തിയത് വലിയ സര്‍പ്രൈസ് ആയിരുന്നു; സഹതാരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി ഇന്റര്‍മയാമിയില്‍ ചേരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മയാമി താരം നിക്കോളാസ് സ്റ്റെഫനെല്ലി. ഫോക്സ്സ്പോര്‍ടിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മെസി ഇന്റര്‍ മയാമിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ആ വാര്‍ത്ത നുണയാണെന്ന് ഞങ്ങള്‍ പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടക്കാന്‍ പോകുന്നില്ലെന്ന് ഞങ്ങള്‍ പറഞ്ഞു.

അദ്ദേഹം മയാമിയില്‍ ചേരുന്നത് വരെ ഞാന്‍ അത് വിശ്വസിച്ചിരുന്നില്ല. ഞാന്‍ ഇതിനെക്കുറിച്ച് ചിന്തിച്ചാല്‍ എനിക്ക് അദ്ദേഹത്തെ കണ്ട നിമിഷങ്ങളില്‍ എന്ത് ചെയ്യണം എന്ന് ചിന്തിക്കാന്‍ സാധിച്ചില്ല. ആ സമയങ്ങളില്‍ മെസിക്ക് ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കണോ അലിഗനം ചെയ്യണോ എന്നൊന്നും അറിയില്ലായിരുന്നു,’ നിക്കോളാസ് സ്റ്റെഫനെല്ലി പറഞ്ഞു.

2023ല്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ എത്തുന്നത്. മെസിയുടെ വരവോട് കൂടി മികച്ച വിജയകുതിപ്പാണ് ഇന്റര്‍ മയാമി കാഴ്ചവെച്ചത്.

അമേരിക്കന്‍ ക്ലബ്ബിനായി 14 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും അഞ്ചു അസിസ്റ്റുകളും ആണ് മെസി സ്വന്തമാക്കിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മയാമി സ്വന്തമാക്കി.

അതേസമയം സ്റ്റെഫെനെല്ലിയും മെസിയും ഒരുതവണ മാത്രമാണ് മയാമിക്ക് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ളത്. ഫെബ്രുവരി അവസാനത്തോടെ വീണ്ടും എം.എല്‍.എസ് മത്സരങ്ങള്‍ തിരിച്ചുവരും.

Content Highlight: Nicolas Stefanelli talks Lionel Messi arrival in Inter Miami.

Video Stories