അടുത്തിടെ അര്‍ജന്റൈനന്‍ താരം നിക്കോളാസ് ഒട്ടമെന്‍ഡി തങ്ങളുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ കുറിച്ച് പറഞ്ഞ കാര്യമാണ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. എമി മാര്‍ട്ടിനെസ് 2021 മുതലാണ് അര്‍ജന്റീനയുടെ സ്ഥിരമായ ഗോള്‍ കീപ്പര്‍ ആയി സ്ഥാനം നിലനിര്‍ത്തുന്നത്.
2021 മുതല്‍ താരം അര്‍ജന്റീനയുടെ നിര്‍ണായക മത്സരങ്ങളിലെല്ലാം നിര്‍ണായക പങ്കാണ് വഹിക്കുന്നത്. എമിയുടെ മികവിന്റെ ഫലമായാണ് അര്‍ജന്റീന 2022 ഫിഫ ലോകകപ്പ് നേടിയത്. ഇതോടെ അര്‍ജന്റൈനന്‍ താരം നിക്കോളാസ് ഒട്ടമെന്‍ഡി എമിലിയാനോ മാര്‍ട്ടിനെസിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.
‘ആദ്യം വന്ന സമയത്ത് ഡിബു വളരെ ശാന്തസ്വഭാവമുള്ള താരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ വേറെ ഒരാളാണ്. 2021ല്‍ കോപ്പ അമേരിക്കയില്‍ കൊളംബിയയ്ക്ക് എതിരെ കളിക്കുമ്പോള്‍ വെറും പാവത്താനായിരുന്നു. പിന്നീട് അവന്‍ ഗര്‍ജിക്കുന്ന സിംഹമായി മാറി. അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഞങ്ങള്‍ സഹ താരങ്ങള്‍ അഭിമാനിക്കുന്നു,’ നിക്കോളാസ് ഒട്ടമെന്‍ഡി പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറില്‍ ഒരാളാണ് എമിലിയാനോ. നിലവില്‍ അദ്ദേഹത്തിന്റെ അത്രയും കോണ്‍സിസ്റ്റന്റ് ആയി വലകാക്കുന്ന മറ്റൊരു താരം ഇല്ലെന്നു തന്നെ പറയാം. 2022 ഇല്‍ നടന്ന ഫിഫ ലോകകപ്പില്‍ അര്‍ജന്റീന കപ്പുയര്‍ത്താന്‍ കാരണമായ താരങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കളിക്കാരന്‍ എമി തന്നെയാണ്.
ആ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ലഭിച്ചതും എമിക്കാണ്. ഈ വര്‍ഷം നടന്ന കോപ്പ അമേരിക്കയിലും താരം മിന്നും പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ മികവ് കൊണ്ടാണ് അര്‍ജന്റീന ഫൈനല്‍ വരെ എത്തിയത്. ഈ ടൂര്‍ണമെന്റിലെയും മികച്ച ഗോള്‍ കീപ്പറിനുള്ള പുരസ്‌കാരവും അദ്ദേഹം ആണ് സ്വന്തമാക്കിയത്.
Content highlight: Nicolas Otamendi Talking About Emiliano Martinez