കരാക്കസ്: സമ്പദ്ഘടനയുടെ ശക്തി കൊണ്ട് മനുഷ്യരാശിയുടെ ഭാവിയെയാണ് ബ്രിക്സ് സംഘം പ്രതിനിധീകരിക്കുന്നതെന്നും സംഘടനയിൽ ചേരാൻ വിസമ്മതിച്ചതിലൂടെ അർജന്റീന സ്വന്തം കുഴി തോണ്ടിയെന്നും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ അംഗങ്ങളായിട്ടുള്ള ബ്രിക്സ് സംഘടനയിൽ ജനുവരി ഒന്നിന് ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും അംഗത്വം നേടി.
അതേസമയം ബ്രിക്സിൽ അംഗത്വം നേടാൻ പദ്ധതിയിട്ട മുൻ അർജന്റീനൻ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിൽ നിന്ന് വിരുദ്ധമായി അദ്ദേഹത്തിന് ശേഷം ഡിസംബറിൽ അധികാരത്തിലെത്തിയ ജാവിയർ മിലെയ് സംഘടനയിൽ ചേരാൻ വിസമ്മതിച്ചു.