| Tuesday, 28th November 2023, 3:39 pm

മെസിയും റൊണാള്‍ഡോയും ഫുട്‌ബോളിലെ നമ്പര്‍ '9' ഇല്ലാതാക്കുന്നു; പ്രതികരണവുമായി ഫ്രഞ്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ഫ്രഞ്ച് മുന്‍ താരമായ നിക്കോളാസ് അനെല്‍ക്ക.

മെസിയുടെയും റൊണാള്‍ഡോയുടെയും ആധിപത്യം മൂലം നിലവിലെ തലമുറയിലെ ഫുട്‌ബോള്‍ താരങ്ങള്‍ കൊള്ളയടിക്കപ്പെടുന്നുവെന്നാണ് അനെല്‍ക്ക പറഞ്ഞത്. വളര്‍ന്നുവരുന്ന യുവ താരങ്ങളെ സെന്റര്‍ ഫോര്‍വേഡുകള്‍ കളിക്കുന്നതിന് പകരം രണ്ട് വിങ്ങുകളിലും കളിക്കാന്‍ താല്പര്യപ്പെടുന്നതിന് കാരണം മെസിയും റൊണാള്‍ഡോയുമാണെന്നാണ് ഫ്രഞ്ച് മുന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍.

‘നിലവില്‍ ഫുട്‌ബോളില്‍ ഒമ്പതാം നമ്പറിൽ കളിക്കുന്ന താരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മെസിയും റൊണാള്‍ഡോയും ചേര്‍ന്ന് യുവതലമുറയെ കൊള്ളയടിച്ചു. ഇവര്‍ രണ്ട് പേരും മുന്നേറ്റനിരയില്‍ ആണ് കളിക്കുക എന്നാല്‍ ഒമ്പതാം നമ്പറില്‍ ഇവര്‍ കളിക്കുന്നില്ല. ഈ രണ്ടു താരങ്ങളെയും പിന്തുടർന്ന് വളര്‍ന്നുവരുന്ന താരങ്ങള്‍ ഇടതുവിങ്ങിലും വലത് വിങ്ങിലും കളിക്കാന്‍ ആഗ്രഹിക്കുന്നു,’ അനെല്‍ക്ക പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ലബ്ബുകളില്‍ കളിച്ച അനെല്‍ക്ക 364 മത്സരങ്ങളില്‍ നിന്നും 125 ഗോളുകളും 48 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ഇതിഹാസ താരങ്ങളായ മെസിയും റൊണാള്‍ഡോയും ഫുട്‌ബോളില്‍ അവിസ്മരണിയമായ ഒരുപിടി നേട്ടങ്ങള്‍ സ്വന്തമാക്കിയവരാണ്. നിലവിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് ഇരുവരും കാഴ്ചവെക്കുന്നത്.

റൊണാള്‍ഡോ തന്റെ മുപ്പത്തിയെട്ടാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് സൗദി ക്ലബ്ബ് അല്‍ നസറിനായി കാഴ്ചവെക്കുന്നത്. ഈ സീസണില്‍ 19 മത്സരങ്ങളില്‍ നിന്നും 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റോണോ നേടിയിട്ടുള്ളത്.

അതേസമയം അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേട്ടത്തിന്റെ തിളക്കത്തിലാണ്. മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലെ അരങ്ങേറ്റ സീസൺ തന്നെ ഗംഭീരമാക്കാൻ അർജന്റീനൻ സൂപ്പർ താരത്തിന് സാധിച്ചിരുന്നു. 11 ഗോളുകൾ അഞ്ച് അസിസ്റ്റുകൾ നേടി മികച്ച പ്രകടനമാണ് മെസി നടത്തിയത്.

Content Highlight: Nicolas Anelka makes bold claim against Cristiano Ronaldo and Lionel Messi.

Latest Stories

We use cookies to give you the best possible experience. Learn more