ചാമ്പ്യന്‍സ് ലീഗില്‍ റെക്കോഡ് നേട്ടവുമായി റയലിന്റെ യുവതാരം; സ്വന്തം നാട്ടുകാരനെ മറികടന്നത് മണിക്കൂറുകള്‍ക്കുള്ളില്‍
Football
ചാമ്പ്യന്‍സ് ലീഗില്‍ റെക്കോഡ് നേട്ടവുമായി റയലിന്റെ യുവതാരം; സ്വന്തം നാട്ടുകാരനെ മറികടന്നത് മണിക്കൂറുകള്‍ക്കുള്ളില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th November 2023, 12:40 pm

ചാമ്പ്യന്‍സ് ലീഗില്‍ റെക്കോഡ് നേട്ടവുമായി റയല്‍ മാഡ്രിഡിന്റെ അര്‍ജന്റീനന്‍ യുവതാരം നിക്കോ പാസ്. ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപോളിക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ വിജയം റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ റയലിനായി നിക്കോ പാസ് ഒരു ഗോള്‍ നേടിയിരുന്നു. ഈ ഗോളിന് പിന്നാലെ അവിസ്മരണീയ നേട്ടത്തിലേക്കാണ് നിക്കോ നടന്നുകയറിയത്.

ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടമാണ് നിക്കോ സ്വന്തമാക്കിയത്. എന്നാല്‍ അര്‍ജന്റീനന്‍ താരമായ അലജാന്‍ഡ്രോ ഗാര്‍നാച്ചോ ഗാലറ്റസറിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

എന്നാല്‍ നാപോളിക്കെതിരായ മത്സരത്തിന് ശേഷം ഗാര്‍നാച്ചോയെ പിന്തള്ളികൊണ്ട് രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു നിക്കോ പാസ്. ഇരുവര്‍ക്കും 19 വയസ്സാണ് പ്രായമുള്ളത്.

ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയാണ്. മെസി 18 വയസുള്ളപ്പോള്‍ ആണ് ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടിയത്. 2005ലായിരുന്നു മെസി ഈ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്.

റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യുവില്‍ നടന്ന മത്സരത്തില്‍ റയലിനായി റോഡ്രിഗോ (11′), ജൂഡ് ബെല്ലിങ്ഹാം (22′), നിക്കോ പാസ് (84′), ജൊസേലു (90+4) എന്നിവരാണ് ഗോള്‍ നേടിയത്.

മറുഭാഗത്ത് ജിയോവാന്നി സിമിയോണി (9′), ആന്ദ്രേ ഫ്രാങ്ക് സംബോ അങ്കുയ്സ്സ (47′) എന്നിവറുടെ വകയായിരുന്നു നാപോളിയുടെ ഗോളുകള്‍. അവസാനം ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 4-2ന്റെ മിന്നും ജയം ലോസ് ബ്ലാങ്കോസ് സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് സിയില്‍ അഞ്ചില്‍ അഞ്ചും വിജയിച്ച് 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.

ലാ ലിഗയില്‍ ഡിസംബര്‍ രണ്ടിന് ഗ്രനാഡെക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്‍ഡിയാഗോ ബെര്‍ണബ്യുവില്‍ ആണ് മത്സരം നടക്കുക.

Content Highlight:  Nico Paz Became second youngest goal scorer  in UCL.