ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം. മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിനാണ് രാഹുലും കൂട്ടരും പരാജയപ്പെടുത്തിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
നിക്കോളാസ് പൂരന്റെയും ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ലഖ്നൗ സ്‌കോര്‍ ഉയര്‍ത്തിയത്. 29 പന്തില്‍ നിന്ന് എട്ട് സിക്‌സറും 5 ഫോറും അടക്കം 75 റണ്‍സ് ആണ് നേടിയത്. 258.62 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് നിക്കോളാസ് പൂരന്‍ വെടിക്കെട്ട് പ്രകടനം നടത്തിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് വിന്‍ഡീസ് താരം 2024 ഐ.പി.എല്ലില്‍ നേടിയത്. ഈ സീണില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് പൂരന് സാധിച്ചത്.
2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരം, എണ്ണം
നിക്കോളാസ് പൂരന്‍ – 36*
അഭിഷേക് ശര്‍മ – 35
വിരാട് കോഹ്‌ലി – 33
പൂരന് പുറമെ രാഹുല്‍ 41 പന്തില്‍ നിന്ന് മൂന്ന് സിക്‌സ് ഫോറും വീതം നേടി 55 റണ്‍സ് പൂര്‍ത്തിയാക്കി. 14 മത്സരങ്ങളില്‍ നിന്ന് 520 റണ്‍സാണ് രാഹുല്‍ സീസണില്‍ നിന്ന് സ്വന്തമാക്കിയത്.
മുംബൈ ബൗളിങ്ങില്‍ പീയൂഷ് ചൗള, നുവാന്‍ തുഷാര എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
മുംബൈയ്ക്ക് വേണ്ടി രോഹിത് ശര്‍മ 38 പന്തില്‍ 68 റണ്‍സും നമന്‍ ദീര്‍ 28 പന്തില്‍ 62 റണ്‍സും നേടി കരുത്ത് കാട്ടിയെങ്കിലും 18 റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു.
സൂപ്പര്‍ ജയന്റ്‌സിനായി രവി ബിഷ്‌ണോയ്, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും ക്രുണാല്‍ പാണ്ഡ്യ, മോഹ്സിന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: Nicholas Pooran In Record Achievement