ഇന്ന് നടന്ന ടി-20 ലോകകപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് 104 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. ബ്യുസേജര്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണ് അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങില്‍ 16.2 ഓവറില്‍ വെറും 114 റണ്‍സിനാണ് അഫ്ഗാന്‍ പട വിന്‍ഡീസിന് മുന്നില്‍ മുട്ട് കുത്തിയത്. വിന്‍ഡീസിന് വേണ്ടി നിക്കോളാസ് പൂരന്റെ വെടിക്കെട്ട് പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 53 പന്തില്‍ എട്ട് സിക്സറും ആറ് ബൗണ്ടറിയും അടക്കം 98 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 184.91 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. സെഞ്ച്വറിയുടെ വക്കിലെത്തിയ പൂരനെ അസ്മത്തുള്ള ഒമര്‍സായി റണ്‍ ഔട്ട് ചെയ്യുകയായിരുന്നു.
ഇതിനെല്ലാം പുറമെ ഒരു ഇടിവെട്ട് നേട്ടവും 2024 ടി-20 ലോകകപ്പില്‍ താരം സ്വന്തമാക്കിയിരിക്കുകയാണ്. 2024ലെ ടി-20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം എന്ന നേട്ടമാണ് പൂരന്‍ സ്വന്തമാക്കിയത്. അമേരിക്കയുടെ ആരോണ്‍ ജോണ്‍സും ഈ നേട്ടത്തില്‍ താരത്തിനൊപ്പം ഉണ്ട്.
2024ലെ ടി-20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സര്‍
ആരോണ്‍ ജോണ്‍സ് – 13
നിക്കോളാസ് പൂരന്‍ – 13
മാര്‍ക്കസ് സ്റ്റോയിനിസ് – 10
റഹ്‌മാനുള്ള ഗുര്‍ബാസ് – 10
ട്രാവിസ് ഹെഡ് – 9
മാത്രമല്ല ഒരു ഓവറില്‍ അസ്മത്തുള്ളയെ 36 റണ്‍സും പൂരന്‍ അടിച്ച് റെക്കോഡ ലിസ്റ്റില്‍ തന്റെ പേര് കുറിച്ചിരുന്നു. വിന്‍ഡീസിന് വേണ്ടി ടി-20 ഇന്റര്‍നാഷണലില്‍ 2000 റണ്‍സ് തികക്കാനും ഏറ്റവും കൂടുത്ല്‍ സിക്സറുകള്‍ (128) അടിക്കാനും താരത്തിന് സാധിച്ചു.
Content Highlight: Nicholas Pooran Have 13 Sixes In T20 Group Stage Round