അസം കൂട്ടക്കൊല അന്വേഷിക്കാന്‍ എന്‍.ഐ.എ
India
അസം കൂട്ടക്കൊല അന്വേഷിക്കാന്‍ എന്‍.ഐ.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th May 2014, 11:20 am

[share]

[] ഗുവാഹാട്ടി: അസം ബോഡോലാന്‍ഡില്‍ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കുരുതി അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.  എന്‍.ഐ.എ സംഘം ഇന്ന് സംസ്ഥാനത്ത് എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആക്രമണം നടത്തിയ എന്‍.ഡി.ബി.എഫ് തീവ്രവാദികള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.

അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് നേരത്തെ അറിയിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്ത് നല്‍കുമെന്നും സംഭവത്തെത്തുടര്‍ന്ന് ഫയല്‍ ചെയ്ത എഫ്.ഐ.ആറുകള്‍ പരിശോധിക്കുമെന്നും സംസ്ഥാന വക്താവ് ജെ.ഡി ത്രിപാഡി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥലത്തെത്താതെ മൃതദേങ്ങള്‍ സംസ്‌കരിക്കില്ലെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പ്രതിനിധി ഗ്രാമീണരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് പിന്നീട് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. 32 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മൂന്ന് തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് റേഞ്ചര്‍ അടക്കം 30 പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈക്കിളില്‍ എത്തിയ തീവ്രവാദികളാണ് കൂട്ടക്കുരുതി നടത്തുകയും വീടുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തതെന്ന് ഗ്രാമീണര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ആയുധധാരികളായ ഒരു സംഘം ആളുകളെത്തി ഗ്രാമീണരെ ആക്രമിച്ചത്.