ശ്രീനഗര്‍: കശ്മീരില്‍ വിവിധയിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. ദിനപത്രമായ ഗ്രേറ്റര്‍ കശ്മീരിന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറാം പര്‍വേസിന്റെ വസതി, എന്‍.ജി.ഒ സംഘടനകളുടെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ്.
എന്‍.ജി.ഒ സംഘടനകള്‍ക്കായി ഫണ്ട് ശേഖരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് എന്‍.ഐ.എ നടപടി.
2016 ല്‍ ഖുറാം പര്‍വേസിനെ വാറന്റില്ലാതെ 76 ദിവസം അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ഇടപെട്ടാണ് അദ്ദേഹത്തെ മോചിപ്പിച്ചിരുന്നത്.
ബംഗളൂരുവിലും എന്‍.ഐ.എ റെയ്ഡ് നടത്തുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: NIA raids several locations across Kashmir in terror-funding case Greater Kashmir