മന്ത്രി കെ.ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു
Kerala
മന്ത്രി കെ.ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th September 2020, 7:27 am

കൊച്ചി: മന്ത്രി കെ.ടി ജലീലിനെ എൻ.ഐ.ഐ ചോദ്യം ചെയ്യുന്നു. പുലർച്ചെ ആറുമണിയോടെയാണ് മന്ത്രി കെ ടി ജലീൽ ചോദ്യം ചെയ്യലിനായി എൻ.ഐ.എ ഓഫീസിലെത്തിയത്. സ്വകാര്യ കാറിലാണ് ജലീൽ എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിൻറെ അടിസ്ഥാനത്തിലാണ് മന്ത്രി എൻ.ഐ.എ ഓഫീസിൽ എത്തിയിരിക്കുന്നത്.

സ്വർണ്ണം അല്ലെങ്കിൽ ഏതെങ്കിലും ഹവാല ഇടപാടുകൾ മതഗ്രന്ഥത്തിൻറ മറവിൽ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. നേരത്തെ തന്നെ മന്ത്രിയുടെ മൊഴി എൻ.ഐ.എ രേഖപ്പെടുത്തുമെന്ന സൂചന ഉണ്ടായിരുന്നു.

മന്ത്രി ജലീലിനോട് കോൺസുൽ ജനറലാണ് മതഗ്രന്ഥങ്ങൾ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോൺസുൽ ജനറൽഅടക്കം ഉള്ളവർക്ക് കള്ളക്കടത്ത് ഇടപാടിൽ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ. ഇതിൻറെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എൻ.ഐ.എ ചോദ്യം ചെയ്യുന്നത്.

ആദ്യഘട്ടത്തിൽ മറ്റ് പ്രതികളെ എൻഫോഴ്‍സ്‍മെൻറ് ചോദ്യം ചെയ്‍തതിൽ മന്ത്രിക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ