ഷെഫീന്‍ ജഹാനെ വീണ്ടും എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തു
Daily News
ഷെഫീന്‍ ജഹാനെ വീണ്ടും എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തു
എഡിറ്റര്‍
Monday, 4th December 2017, 6:11 pm

 

കൊച്ചി: ഹാദിയയുടെ ഭര്‍ത്താവ് ഷെഫീന്‍ ജഹാനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തു. ഹാദിയയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഷെഫീന്റെ മൊഴിയിലെ വൈരുധ്യത്തെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്തത്.

കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഹാദിയയെ സേലത്ത് തുടര്‍പഠനത്തിന് അയയ്ക്കാന്‍ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെയാണ് ഷെഫിന്‍ ജെഹാനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തത്.


Also Read: ‘ദുരന്തങ്ങള്‍ ഉത്സവങ്ങളല്ല;മുഖ്യമന്ത്രി നേരിട്ട് വന്ന് കാണണമെന്ന പൊതുബോധത്തിന് ചൂട്ടു പിടിക്കലല്ല മാധ്യമ ധര്‍മം’; മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് എം.സ്വരാജ്


നേരത്തെ നിയമോപദേശം തേടിയശേഷം മാത്രം സേലത്തെ കോളജിലോ ഹോസ്റ്റലിലോ എത്തി ഹാദിയയെ കാണുമെന്ന് ഷെഫീന്‍ പറഞ്ഞിരുന്നു. ഹാദിയ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ വാദത്തിനിടെ ഷെഫിന്‍ ജെഹാന് ഐ.എസ് ഭീകരസംഘടനയുമായി ബന്ധമുള്ളതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ അറിയിച്ചിരുന്നു.

ഷെഫിന്‍ ജെഹാന്‍ ഐ.എസ് പ്രവര്‍ത്തകരുമായി സംസാരിച്ചതിനും തെളിവുകള്‍ ഉണ്ടെന്നും എന്‍.ഐ.എ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. അതേസമയം ഹാദിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ മാത്രം പ്രതിചേര്‍ത്താണ് കേസുള്ളതെന്നും എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും എന്‍.ഐ.എ അറിയിച്ചു.